ഈ വാഹനത്തിന്‍റെ നിര്‍മ്മാണം മഹീന്ദ്ര നിര്‍ത്തുന്നു

By Web TeamFirst Published Sep 23, 2019, 4:46 PM IST
Highlights

മഹീന്ദ്രയുടെ ഈ മോഡലിന്‍റെ നിര്‍മ്മാണം നിര്‍ത്തുന്നു. നിലവിലുള്ള മോഡലിന്‍റെ വിലയും കൂട്ടുന്നു

എക്സ്‍യുവി 500ന്‍റെ പെട്രോള്‍ മോഡലിന്‍റെ ഉല്‍പ്പാദനം നിര്‍ത്താനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഒപ്പം ഡീസല്‍ പതിപ്പിലെ ഉയര്‍ന്ന വകഭേദമായ ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് മോഡലിന്റെയും നിര്‍മ്മാണം കമ്പനി നിര്‍ത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

140 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എന്‍ജിനാണ് എക്സ്‍യുവി 500ന്റെ പെട്രോള്‍ മോഡലിന്‍റെ ഹൃദയം. 155 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍. 

ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ഗിയര്‍ ബോക്സോടെയാണ് പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്‌ വാഹനത്തിന് കരുത്തേകുന്നത്. 

ഇരുപതിപ്പുകളെയും നിര്‍ത്തുന്നതിനൊപ്പം നിലവിലെ ഡീസല്‍ മോഡലിന്‍റെ വില വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്. വേരിയന്റിന്റെ അടിസ്ഥാനത്തില്‍ 1000 രൂപ മുതല്‍ 8000 രൂപ വരെ എക്‌സ്‌യുവി500-ന്റെ ഡീസല്‍ മോഡലിന് വില ഉയര്‍ന്നേക്കും. 

അതേസമയം വാഹനത്തിന്‍റെ പുതിയ പതിപ്പ് അടുത്തവര്‍ഷം നിരത്തിലെത്തിയേക്കും. 180 ബിഎച്ച്പി കരുത്തുല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്‍ഡ് ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയം. 

click me!