പുതിയ 50 ഷോറൂമുകളുമായി മഹീന്ദ്ര ഫസ്റ്റ് ചോയ്‍സ് വീൽസ്

By Web TeamFirst Published Nov 5, 2020, 10:55 AM IST
Highlights

മള്‍ട്ടി ബ്രാന്‍ഡ് പ്രീ- ഓണ്‍ഡ് കാറുകളുടെ റീടെയ്‌ലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് പുതിയ 50 ഷോറൂമുകൾ കൂടി

ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി ബ്രാന്‍ഡ് പ്രീ- ഓണ്‍ഡ് കാറുകളുടെ റീടെയ്‌ലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് പുതിയ 50 ഷോറൂമുകൾ കൂടി തുറന്നതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പുതിയ എംഎഫ്‌സിഡബ്ല്യുഎല്‍ സ്‌റ്റോറുകള്‍ ആരംഭിച്ചത്.

യൂസ്‍ഡ് കാറുകളുടെ വില്‍പ്പനയും വാങ്ങലും മഹീന്ദ്ര സര്‍ട്ടിഫൈഡ് യൂസ്ഡ് കാറുകള്‍ക്ക് വാറന്റി, അനായാസ വായ്പ, 118 പോയിന്റ് പരിശോധന റിപ്പോര്‍ട്ട്, തടസരഹിതമായ ആര്‍ടിഒ കൈമാറ്റം എന്നിവ എംഎഫ്‌സിഡബ്ല്യുഎല്‍ സ്‌റ്റോറുകളും വാഗ്ദാനം ചെയ്യുന്നു.

കൊവിഡ് വ്യാപനം മൂലം സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി പൊതുഗതാഗതത്തിന് പകരം സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് എംഎഫ്‌സിഡബ്ല്യുഎല്‍ തങ്ങളുടെ സ്‌റ്റോര്‍ ശൃംഖല വികസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെല്ലുവിളി നിറഞ്ഞ ഈ സമയത്തും കാര്‍ വാങ്ങാന്‍ ആഗ്രഹിമുള്ളവർക്ക് ആകര്‍ഷകമായ വിലനിര്‍ണയവും മികച്ച നിലവാരവുമുള്ള യൂസ്ഡ് കാറുകള്‍ നല്ലൊരു മാര്‍ഗമാണെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് സിഇഒയും എംഡിയുമായ അശുതോഷ് പാണ്ഡെ പറഞ്ഞു. എംഎഫ്‌സിഡബ്ല്യുഎല്‍ തങ്ങളുടെ സ്‌റ്റോറുകളില്‍ വില്‍ക്കുന്ന ഓരോ കാറിനും രണ്ട് ഫെയ്‌സ് മാസ്‌കുകള്‍, ഒരു ജോടി ഗ്ലൗസുകള്‍, ഒരു ഹാന്‍ഡ് സാനിറ്റൈസര്‍, കാര്‍ അണുവിമുക്തമാക്കല്‍ സ്‌പ്രേ എന്നിവയും വാഹനം അണുവിമുക്തമാക്കുന്നതിന് പിന്തുടരേണ്ട ഘട്ടംഘട്ടമായ പ്രക്രിയയുടെ ലഘുലേഖയും അടങ്ങിയ ഒരു ശുചിത്വ കിറ്റും കൊടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

click me!