
പൂർണ്ണമായും വനിതകൾ ജോലിക്കാരായുള്ള വർക്ക്ഷോപ്പുമായി രാജ്യത്തെ ആഭ്യന്തര വാഹനിർമ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര & മഹീന്ദ്ര. ജയ്‍പൂരിലാണ് ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ വര്‍ക് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. കല്ല്യാണ്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോംപാക്ട് ക്യൂക്ക് സര്‍വീസ് ഔട്ട്ലെറ്റ്. ഒമ്പത് വനിതകളാണ് ജയ്പൂരിൽ പ്രവർത്തിക്കുന്ന ഈ മഹീന്ദ്ര വർക്ക്ഷോപ്പിലെ ജീവനക്കാർ.
സാങ്കേതിക വിദഗ്ധർ, സർവീസ് അഡ്വൈസർ, ഡ്രൈവർ, മാനേജർ, സെക്യൂരിറ്റി ഗാർഡ് തുടങ്ങി വർക്ക്ഷോപ്പിലെ ജോലികളെല്ലാം സ്‍ത്രീകളാവും ചെയ്യുക. കമ്പനിയിൽ കൂടുതൽ വനിതാ ജീവനക്കാരെ എത്തിക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആരംഭിച്ച പിങ്ക് കോളർ പദ്ധതിയുടെ ഭാഗമായാണ് പുതിയ വർക്ക് ഷോപ്പും തുടങ്ങിയത്.
രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക് ഷോപ്പുകളിലും കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം. ട്രെയിനികളിൽ മൂന്നിലൊന്ന് സ്ത്രീകളെ നിയമിക്കണമെന്ന് മഹീന്ദ്ര ഡീലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ജീവനക്കാർക്ക് പരിശീലനം നൽകുമ്പോൾ അടക്കേണ്ട ഫീസിൽ വനിതാ ജീവനക്കാർക്ക് മഹീന്ദ്ര ഇളവ് അനുവദിച്ചിരുന്നു.