വണ്ടി മോഡിഫൈ ചെയ്യണോ? ഇതാ മഹീന്ദ്രയുടെ പുത്തന്‍ വെബ്സൈറ്റ്

By Web TeamFirst Published Sep 1, 2020, 8:30 AM IST
Highlights

വാഹന മോഡിഫിക്കേഷനുകള്‍ക്കായി പുതിയ കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. 

വാഹന മോഡിഫിക്കേഷനുകള്‍ക്കായി പുതിയ കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. എസ്‌യുവികള്‍ക്കായി വിവിധ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയൊരു ഔദ്യോഗിക വെബ്‌സൈറ്റാണ് കമ്പനി തുടങ്ങിയത്. മഹീന്ദ്ര കസ്റ്റമൈസേഷന്‍ ഡോട്ട് കോം എന്നാണ് ഈ സൈറ്റിന്റെ പേര്.

വെബ്സൈറ്റില്‍ നിലവില്‍ ഥാര്‍, ബൊലേറോ, സ്‌കോര്‍പിയോ എന്നിവയ്ക്കായുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നു. കസ്റ്റമൈസേഷന്‍ കിറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ലിസ്റ്റുചെയ്ത മോഡലുകളില്‍ ഥാര്‍ ഡേബ്രേക്ക്, സ്‌കോര്‍പിയോ എക്സ്ട്രീം, ബൊലേറോ സ്റ്റിംഗര്‍, ബൊലേറോ ആറ്റിറ്റിയൂഡ്, സ്‌കോര്‍പിയോ ഡാര്‍ക്ക് ഹോഴ്സ് എന്നിവയും ഉള്‍പ്പെടുന്നു.

അതേസമയം TUV300, XUV500, KUV100 എന്നീ മോഡലുകളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവയ്ക്കായുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ പിന്നീട് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പുതിയ മഹീന്ദ്ര എസ്‌യുവി വാങ്ങാം അല്ലെങ്കില്‍ ഒരു പ്രീ-ഉടമസ്ഥതയിലുള്ള കാര്‍ നല്‍കാനും (ഫിറ്റ്നെസ് മൂല്യനിര്‍ണ്ണയത്തിന് ശേഷം) ഉപഭോക്താക്കള്‍ക്ക് ഈ പുത്തന്‍ വെബ്‍സൈറ്റിലൂടെ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

click me!