വില കൂട്ടി മഹീന്ദ്ര, ഏറ്റവും വലിയ വര്‍ദ്ധനവ് ഈ മോഡലിന്

By Web TeamFirst Published Sep 22, 2021, 8:56 AM IST
Highlights

ബൊലേറോ നിയോ, സ്‍കോര്‍പിയോ, മരാസോ തുടങ്ങിയ മോഡലുകളുടെ വില കമ്പനി വര്‍ദ്ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

രാജ്യത്തെ പ്രബല എസ്‍യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തെരഞ്ഞെടുത്ത മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ബൊലേറോ നിയോ, സ്‍കോര്‍പിയോ, മരാസോ തുടങ്ങിയ മോഡലുകളുടെ വില കമ്പനി വര്‍ദ്ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു.

മരാസോയുടെ അടിസ്ഥാന ട്രിമ്മിനുള്ള വില 12,000 രൂപ വര്‍ധിച്ചപ്പോള്‍ M4 പ്ലസിന് ഇപ്പോള്‍ 13,000 രൂപയോളം അധികം നല്‍കണം. ടോപ്-സ്‌പെക്ക് M6 പ്ലസിന് 14,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ലഭിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ഏഴ്, എട്ട് സീറ്റിംഗ് കോണ്‍ഫിഗറേഷനില്‍ എത്തുന്ന വാഹനം M3, M2, M4 പ്ലസ്, M6 പ്ലസ് എന്നീ വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്സ്‍കോര്‍പിയോയ്ക്ക് വകഭേദത്തെ ആശ്രയിച്ച് സ്‌കോര്‍പിയോയ്ക്ക് ഏകദേശം 18,000 മുതല്‍ 22,000 രൂപ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. . S3 പ്ലസ്, S5, S7, S9, S11 എന്നിങ്ങനെ അഞ്ച് ട്രിമുകളില്‍ സ്‌കോര്‍പിയോ ലഭിക്കും. 

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ബൊലേറോ നിയോയ്ക്കാണ് ഏറ്റവും വലിയ വില വര്‍ദ്ധനവ് ബാധകമാകുന്നത്. N4, N8 വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുമ്പോള്‍, N10, N10 (O) ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ 30,000 രൂപ അധികം മുടക്കണം. ബൊലേറോ നിയോയ്ക്ക് ലഭിക്കുന്ന ആദ്യത്തെ വില വര്‍ധനവാണ് ഇതെന്നാണ് കമ്പനി പറയുന്നത്. 

അതേസമയം ഈ വര്‍ഷം കമ്പനി നടപ്പാക്കുന്ന നാലാമത്തെ വില വര്‍ധനവാണ് ഇതെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാണ സാമഗ്രികളുടെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതാണ് വില വര്‍ദ്ധനവിന് കാരണമായി കമ്പനി പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി, ടാറ്റ തുടങ്ങി രാജ്യത്തെ മറ്റ് പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം നേരത്തെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!