മോഹവിലയില്‍ പുത്തന്‍ സ്‍കോര്‍പ്പിയോയുമായി മഹീന്ദ്ര!

By Web TeamFirst Published Feb 15, 2021, 4:30 PM IST
Highlights

രാജ്യത്തെ പ്രമുഖ ആഭ്യനത്ര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്കോർപിയോ എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ബേസ് വേരിയന്‍റ് അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. 

രാജ്യത്തെ പ്രമുഖ ആഭ്യനത്ര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്കോർപിയോ എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ബേസ് വേരിയന്‍റ് അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്.  S3+ എന്ന ഈ വേരിയന്‍റിന്  11.99 ലക്ഷം രൂപയാണ് എക്സ‍് ഷോറൂം വിലയെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 12.67 ലക്ഷം രൂപ വിലമതിക്കുന്ന S5 ട്രിമിനേക്കാൾ 68,000 രൂപ കുറവാണിതെന്നാണ് റിപ്പോർട്ട്.

മുമ്പത്തെ എൻട്രി ലെവൽ S5 -ന് താഴെയായി ഇത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മഹീന്ദ്ര സ്കോർപിയോ വേരിയന്റ് ട്രിം രൂപത്തിലാണ് വരുന്നത്. 

2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോയുടെ പുതിയ എൻട്രി ലെവൽ ട്രിമ്മിൽ കമ്പനി നൽകുന്നത്. S3+ -ന് ലോവർ-സ്പെക്ക് ട്രിമ്മുകൾക്ക് സമാനമായി 120 bhp കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡീ-ട്യൂൺഡ് പതിപ്പുമായി എത്തും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിച്ചേക്കും. ഡയമണ്ട് വൈറ്റ്, ഡിസാറ്റ് സിൽവർ, മോൾട്ടൺ റെഡ് റേജ്, നാപോളി ബ്ലാക്ക് എന്നി നാല് പെയിന്റ് സ്കീമുകളിൽ ഇനിയും ഇത് എത്തും.

സ്പീഡ് സെൻ‌സിംഗ് ഡോർ‌ ലോക്ക്, ഒരു സൈഡ്-സ്റ്റെപ്പ്, വിനൈൽ‌ സീറ്റ് അപ്ഹോൾ‌സ്റ്ററി, മുൻ‌ഭാഗത്തും പിൻ‌ ബമ്പറുകളിലും പെയിൻറ് ചെയ്യാത്ത ബോഡി ക്ലാഡിംഗ് എന്നിവ പുതിയ എൻ‌ട്രി ലെവൽ‌ ട്രിമ്മിൽ ഉൾപ്പെടുന്നു. മാനുവൽ സെൻട്രൽ ലോക്കിംഗ്, ടിൽറ്റ് അഡ്ജസ്റ്റ് സ്റ്റിയറിംഗ്, 17 ഇഞ്ച് സ്റ്റീൽ വീലുകൾ, മാനുവൽ HVAC, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ സ്കോർപിയോ S3+ തുടരുന്നു.

ഓൺലൈനിലോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ബ്രാൻഡിന്റെ ഡീലർഷിപ്പ് വഴിയോ S3+ ബേസ് വേരിയന്റിന്റെ ബുക്കിംഗ് നടത്താം. ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‍കോര്‍പിയോ.  അത്രകാലവും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചു കൊണ്ടിരുന്ന  മഹീന്ദ്രയെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വി ആയിരുന്നു. 2002 ജൂണില്‍ ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങി. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്ന് തരംഗമായി.

2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടുമെത്തി.  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‍കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.  

click me!