വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ട് മഹീന്ദ്ര ട്രിയൊ സോർ

By Web TeamFirst Published Apr 25, 2021, 3:50 PM IST
Highlights

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇലക്ട്രിക് ട്രക്കായ ട്രിയൊ സോറിന്റെ വിൽപന 1,000 യൂണിറ്റ് പിന്നിട്ടു

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇലക്ട്രിക് ട്രക്കായ ട്രിയൊ സോറിന്റെ വിൽപന 1,000 യൂണിറ്റ് പിന്നിട്ടതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  വാഹനം നിരത്തിലെത്തി ആറു മാസത്തിനകം തന്നെ ഈ വിഭാഗത്തിൽ 59% വിപണി വിഹിതം സ്വന്തമാക്കിയതായും കമ്പനി അവകാശപ്പെട്ടു. കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണും തുടങ്ങിയ വെല്ലുവിളികൾക്കിടെ 2020 ഒക്ടോബറിലായിരുന്നു മഹീന്ദ്ര, ലാസ്റ്റ് മൈൽ ഡെലിവരിക്കുള്ള വൈദ്യുത വാഹനമായി ട്രിയൊ സോർ അവതരിപ്പിച്ചത്.

നാലു കോടിയിലേറെ കിലോമീറ്റർ ട്രിയൊ ശ്രേണി പിന്നിട്ടതായും 2,200 ടൺ കാർബൺ ഡയോക്സൈഡ് മലിനീകരണം ഒഴിവാക്കാൻ സഹായിച്ചതായുമാണു റിപ്പോർട്ട്. മഹീന്ദ്രയുടെ വൈദ്യുത ത്രിചക്രവാഹന ശ്രേണിയായ ട്രിയൊയുടെ മൊത്തം വിൽപ്പന 8,000 യൂണിറ്റ് പിന്നിട്ടു. നിലവിൽ ഈ ശ്രേണി രാജ്യത്തെ 400 ജില്ലകളിലാണു വിൽപനയ്ക്കെത്തുന്നത്.

3 വര്‍ഷം / 80,000 കിലോമീറ്റര്‍ വാറണ്ടിയുണ്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിന്. ‘ട്രിയൊ’യ്ക്ക് ഒറ്റ ചാർജിൽ 265 കിലോമീറ്റർ ഓടാനാവുമെന്നാണു മഹീന്ദ്ര ഇലക്ട്രിക്കിന്റെ വാഗ്ദാനം. ‘ട്രിയൊ’യിലെ ബാറ്ററി പായ്ക്കിന് പരമാവധി എട്ടു കിലോവാട്ട് അവർ വരെ കരുത്തും 42 എൻ എമ്മോളം ടോർക്കും ഉത്പാദിപ്പിക്കാനാവും. പ്രത്യേക സോക്കറ്റില്ലാതെ തന്നെ ‘ട്രിയൊ’യുടെ ബാറ്ററി ചാർജ് ചെയ്യാനുമാവുമെന്നാണ് റിപ്പോർട്ട്. ഡ്രൈവ് ബൈ വയർ സാങ്കേതികവിദ്യ ‘ട്രിയൊ’യിൽ ലഭ്യമാണ്.

കിലോമീറ്ററിന് കേവലം 40 പൈസ മാത്രമാണ് ചെലവെന്നതിനാല്‍ നിലവിലുള്ള ഡീസല്‍ കാര്‍ഗോ ത്രീ-വീലറുകളെ അപേക്ഷിച്ച് പ്രതിവര്‍ഷം അറുപതിനായിരത്തിലേറെ രൂപയുടെ ലാഭം ട്രിയോ സോറിലൂടെ ഉടമകള്‍ക്ക് ലഭിക്കും. ഇന്‍ഡസ്ട്രിയില മികച്ച എട്ട് കിലോവാട്ട് പവര്‍, ഈ രംഗത്തെ മികച്ച  42 എന്‍എം ടോര്‍ക്ക്, 550 കി.ഗ്രാം ഭാരശേഷി എന്നിവയിലൂടെ മികച്ച പ്രകടനവും ട്രിയോ സോര്‍ വാഗ്ദാനം ചെയ്യുന്നു.

ഡീസല്‍ കാര്‍ഗോയമായി താരതമ്യം ചെയ്യുമ്പോള്‍ കിലോമീറ്ററിന് 2.10 രൂപയുടെ ഇന്ധന ലാഭം, പൊടി, വെള്ളം എന്നിവയുടെ പ്രവേശനം തടയുന്ന അഡ്വാന്‍സ്ഡ് ഐപി67 മോട്ടോര്‍, സുരക്ഷിത യാത്രക്കായി ഈ രംഗത്തെ ഏറ്റവും മികച്ച 2216 മി.മീ വീല്‍ബേസ്, 30.48 സെ.മീറ്ററില്‍ ഏറ്റവും വലിയ ടയറുകള്‍, അഡ്വാന്‍സ്ഡ് ലിത്വിയം അയേണ്‍ ബാറ്ററി,  അനായാസ ചാര്‍ജ്ജിങ്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് മികച്ച ഡ്രൈവിങ് അനുഭവം, 675 മി.മീറ്റര്‍ മികച്ച ട്രേ ലോഡിങ് ഓപ്ഷന്‍, നെമോ മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായി കണക്റ്റുചെയ്ത കാര്യക്ഷമവുമായ ഫ്ളീറ്റ് മാനേജ്മെന്റ്, ആധുനിക രൂപകല്‍പ്പന എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.

ടെലിമാറ്റിക്സ് യൂണിറ്റ്, ജിപിഎസ്, വിന്‍ഡ്‌സ്‌ക്രീന്‍, വൈപ്പിങ് സിസ്റ്റം, സ്പെയര്‍ വീല്‍ പ്രൊവിഷന്‍, ഡ്രൈവിങ് മോഡുകള്‍, എക്കണോമി ആന്‍ഡ് ബൂസ്റ്റ് മോഡ്, ലോക്കബ്ള്‍ ഗ്ലൗബോക്സ്, 15 ആപിയര്‍ ഓഫ് ബോര്‍ഡ് ചാര്‍ജര്‍, ഹസാര്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിവേഴ്സ് ബസര്‍ എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി ഓപ്ഷനോടെയാണ് ട്രിയോ സോര്‍ എത്തുന്നത്.  ഇന്ത്യയിലുടനീളമുള്ള 140ലധികം ഡീലര്‍ഷിപ്പുകള്‍ വാഹനത്തിന്റ വില്‍പ്പനാനന്തര സേവനവും സമയബന്ധിതമായി ഉറപ്പാക്കും.

click me!