ഥാറുമായി കൂട്ടിയിടിച്ചു, കണ്ടംതുണ്ടമായി ട്രാക്ടര്‍!

Published : Jun 10, 2023, 04:02 PM IST
ഥാറുമായി കൂട്ടിയിടിച്ചു, കണ്ടംതുണ്ടമായി ട്രാക്ടര്‍!

Synopsis

ഹൈവേയുടെ തെറ്റായ വശത്ത് ഓടിച്ചുകൊണ്ടിരുന്ന ട്രാക്ടറിൽ ഒരു മഹീന്ദ്ര ഥാർ ഇടിച്ചുകയറിയ അപകടമാണിത്. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ രണ്ടായി മുറിഞ്ഞു. ഗുജറാത്തിലെ ഉന-ഭാവ്‌നഗർ ഹൈവേയിലാണ് സംഭവം. 

ന്ത്യയിലെ റോഡുകളുടെയും ഹൈവേകളുടെയും അവസ്ഥ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. നല്ല ഹൈവേകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യൻ റോഡുകളിൽ ഡ്രൈവിംഗ് ഇപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞതാണ്. ഹൈവേകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർ നിരവധിയാണ്. അശ്രദ്ധമായ ഈ ഡ്രൈവർമാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിക്കുന്നവർ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. അത്തരമൊരു അപകടത്തിന്‍റെ കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

ഹൈവേയുടെ തെറ്റായ വശത്ത് ഓടിച്ചുകൊണ്ടിരുന്ന ട്രാക്ടറിൽ ഒരു മഹീന്ദ്ര ഥാർ ഇടിച്ചുകയറിയ അപകടമാണിത്. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ രണ്ടായി മുറിഞ്ഞു. ഗുജറാത്തിലെ ഉന-ഭാവ്‌നഗർ ഹൈവേയിലാണ് സംഭവം. വൈകുന്നേരം 7:30 ഓടെയാണ് അപകടമുണ്ടായത്. ട്രാക്ടര്‍ തെറ്റായ ദിശയിൽ നിന്ന് ഹൈവേയിലേക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. 

ഥാറിന്‍റെ വലതുഭാഗമാണ് ട്രാക്ടറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ എസ്‌യുവിയുടെ വലതുഭാഗം പൂർണമായും തകർന്നു. ചക്രങ്ങൾ, മുൻ ബമ്പർ, ഗ്രിൽ, ബോണറ്റ്, ഫെൻഡറുകൾ എന്നിവയെല്ലാം തകർന്നു. എസ്‌യുവി ഇടിച്ചിട്ട ട്രാക്ടറും തകർന്നു. ട്രാക്ടർ രണ്ട് കഷണങ്ങളായിട്ടാണ് തകർന്നത്. ട്രാക്ടറിന്റെ മുൻഭാഗം മീഡിയനിൽ കിടക്കുന്നതും ബാക്കിയുള്ളത് റോഡിൽ കിടക്കുന്നതും കാണാം. ട്രാക്ടറിന്റെ മുൻ ചക്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഭാഗ്യവശാൽ, ഇത്രയും ഗുരുതരമായ അപകടത്തിന് ശേഷവും, മഹീന്ദ്ര ഥാറിലെ യാത്രക്കാർ വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടുഎന്നാണ്. അതേസമയം ട്രാക്ടർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റതായും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
ഡിഫൻഡർ ലുക്ക്, അവിശ്വസനീയമായ കരുത്ത്; ഈ ചൈനീസ് എസ്‍യുവി ഇന്ത്യയിലേക്ക്