ജനപ്രിയ മോഡലിന്‍റെ വില കൂട്ടി മഹീന്ദ്ര

Published : Mar 08, 2023, 03:51 PM IST
ജനപ്രിയ മോഡലിന്‍റെ വില കൂട്ടി മഹീന്ദ്ര

Synopsis

മഹീന്ദ്ര ഇപ്പോൾ LX ഡീസൽ മാനുവൽ വേരിയന്റിന് 50,000 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഈ വേരിയന്റിന് ഇപ്പോൾ 11.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 

ഹീന്ദ്ര 2023 ജനുവരിയിൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ റിയർ-വീൽ ഡ്രൈവ് പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഈ മോഡൽ മൂന്ന് വേരിയന്റുകളിൽ പുറത്തിറക്കി. AX ഡീസൽ, എൽഎക്സ് ഡീസൽ, എൽഎക്സ് പെട്രോൾ  എന്നിവയാണവ. 9.99 ലക്ഷം മുതൽ 13.49 ലക്ഷം രൂപ വരെയാണ് വില. ഈ വിലകൾ ആമുഖ വിലയും ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രം ബാധകവുമായതാണ്.

മഹീന്ദ്ര ഇപ്പോൾ LX ഡീസൽ മാനുവൽ വേരിയന്റിന് 50,000 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഈ വേരിയന്റിന് ഇപ്പോൾ 11.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 10.99 ലക്ഷം രൂപ വിലയിലാണ് ഇത് ആദ്യം പുറത്തിറക്കിയത്. അടിസ്ഥാന ഡീസൽ AX (O), LX പെട്രോൾ AT എന്നിവയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഹാർഡ്‌ടോപ്പ് കോൺഫിഗറേഷനിൽ മാത്രമേ ഈ മോഡൽ ലഭ്യമാകൂ.

വകഭേദങ്ങൾ പഴയ വില പുതിയ വില
AX (O) ഡീസൽ 9.99 ലക്ഷം 9.99 ലക്ഷം
LX ഡീസൽ 10.99 ലക്ഷം 11.49 ലക്ഷം
LX പെട്രോൾ എ.ടി 13.49 ലക്ഷം 13.49 ലക്ഷം

മഹീന്ദ്ര ഥാര്‍ RWD പതിപ്പ് രണ്ട് പുതിയ നിറങ്ങളിൽ ലഭ്യമാണ്. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോൺസ് എന്നിവയാണ് നിറങ്ങള്‍. 4×4 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഥാര്‍ RWD ന് ഏകദേശം നാല് ലക്ഷം രൂപ കുറവാണ്. 4X4 പതിപ്പിലെ 2.2 എൽ എഞ്ചിന് പകരം 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ഥാർ RWD പതിപ്പിന് കരുത്തേകുന്നത്. കുറഞ്ഞ ശേഷിയുള്ള ഡീസൽ എഞ്ചിൻ നാല് മീറ്റർ താഴെയുള്ള വാഹനങ്ങളിൽ GST ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഥാര്‍ RWD-യെ അനുവദിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1500 സിസി ഡീസൽ യൂണിറ്റ് 117bhp കരുത്തും 300Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ടർബോ പെട്രോൾ RWD വേരിയന്റിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണുള്ളത്. 2.0L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 150PS പവറും 320Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഫീച്ചറുകളുടെ കാര്യത്തിൽ, ഥാര്‍ RWD-ന് പവർഡ് ORVM-കൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓൾ-ടെറൈൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കുന്നു.

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ