
കൊച്ചി: ഡിമാന്‍ഡ് അനുസരിച്ച് റെഡിമെയ്‍ഡ് ഫ്യുവല്‍ ബ്രൗസര്‍ ട്രക്കുകളിലൂടെ വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കാനായി മഹീന്ദ്ര ഗ്രൂപ്പിന്റെ ( Mahindra Group) ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ റീപോസ് എനര്‍ജിയുമായി സഹകരിക്കുന്നു. വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കുന്ന രീതി രാജ്യത്തു വന്‍തോതിലാണ് വളരുന്നത് എന്ന് അത് കോവിഡിന് ശേഷം വളരെ ശക്തമാവുകയും ചെയ്‍ട്ടുണ്ട് എന്നും കമ്പനി പറയുന്നു. ഇന്ധന വ്യാപാരത്തിലെ ആഗോള വിതരണ ശൃംഖലയും സമ്പദ്ഘടന, നിലവിലെ വിതരണ രീതിയുടെ ഘടനാപരമായ ബുദ്ധിമു'ുകള്‍, വാങ്ങല്‍-ഉപഭോഗ രീതിയിലെ മാറ്റങ്ങള്‍, സാങ്കേതിക വിദ്യാ മുന്നറ്റേങ്ങള്‍ എന്നിവ അടക്കം നിരവധി ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ട് എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ ആകുന്ന രീതിയിലേക്ക് മുഴുവന്‍ ലോകവും മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ പടിക്കല്‍ ഡീസല്‍ വിതരണവുമായി ഇന്ത്യയില്‍ ഇന്ധന വിതരണം ലളിതം ആകുകയാണെന്ന് റീപോസ് എനര്‍ജി സഹസ്ഥാപകന്‍ ചേതന്‍ വലുഞ്ച് പറഞ്ഞു. മൊബൈല്‍ പമ്പുകളിലൂടെ ഡീസല്‍ ഓണ്‍ വീല്‍സ് ലഭ്യമാക്കുന്നത് സുപ്രധാന നേട്ടമാണ്. മഹേന്ദ്ര ഫ്യൂറിയോയുടെ മികച്ച സവിശേഷതകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തി ഇന്ധന വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ആണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഡബിള്‍ ഡിസ്‌പെന്‍സിങ് യൂണിറ്റ്, പവര്‍ ടേക്ക് ഓഫ് യൂണിറ്റ്, സ്‍മാര്‍ട്ട് ഫ്യുവല്‍ ലെവല്‍ സെന്‍സര്‍, ബ്രേക്ക് ഇന്റര്‍ലോക്ക്, റിമോര്‍ട്ട് ത്രോയില്‍, ഇന്റലിജന്റ് ജിയോ ഫെന്‍സിംഗ്, ഉപയോഗിക്കാന്‍ എളുപ്പമുള്ള റിപ്പോസ് ആപ്പ് തുടങ്ങിയവ അടങ്ങിയതാണ് തങ്ങളുടെ സംവിധാനം എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വന്‍കിട ഡീസല്‍ ഉപഭോഗം മൈനിങ്, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ആണ്. ഇവര്‍ പമ്പുകളില്‍ നിന്ന് ബാരലുകളിലും കാനുകളിലും മറ്റും ശരിയായ രീതിയില്‍ അല്ലാതെ വന്‍തോതില്‍ വാങ്ങുന്നത് വലിയ അസൗകര്യവും നഷ്‍ടവും ഉണ്ടാക്കുന്നുണ്ട് എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാണിജ്യ വാഹന ബിസിനസ് മേധാവി ജലജ് ഗുപ്‍ത പറഞ്ഞു. റീപോസിന്റെ ഈ രംഗത്തെ മികവും ഫ്യൂറിയോ ശ്രേണിയുടെ അടിസ്ഥാനപരമായ കഴിവുകളും സംയോജിപ്പിച്ചാണ് തങ്ങള്‍ ഈ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. കമ്പനിയുടെ ലൈറ്റ്, ഇന്റര്‍ മീഡിയറ്റ് ശ്രേണി ഇന്ധന വിതരണ രംഗത്ത് തികച്ചും അനുയോജ്യവും ലാഭമുണ്ടാക്കാന്‍ പര്യാപ്‍തവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉറപ്പായ ഉയര്‍ മൈലേജ്, കോംപാക്റ്റ് വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍, നഗരത്തിലെ കുറഞ്ഞ സ്ഥലത്ത് തിരിക്കാനുള്ള സൗകര്യം, മികച്ച കാബിന്‍ സൗകര്യം തുടങ്ങിയ സവിശേഷതകളുമായാണ് മഹീന്ദ്ര ഫ്യൂറിയോ എത്തുത്. സ്റ്റാന്‍ഡേര്‍ഡ് ഫ്രണ്ട് ആന്റി റോള്‍, ഐമാക്‌സി ഇന്റലിജന്റ് ടെലിമാറ്റിക് സാങ്കേതികവിദ്യ തുടങ്ങിയവ ഇതിനെ സൗകര്യപ്രദവും ലാഭക്ഷമവും ആക്കുന്നു എന്നും കമ്പനി പറയുന്നു.
മാർച്ചിൽ ഓഫറുകളുമായി മഹീന്ദ്ര
പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര (Mahindra) മാർച്ച് മാസത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV700 എന്നിവയ്ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്നും നിരയിലെ മറ്റ് എസ്‌യുവികൾ ആകർഷകമായ പ്രതിമാസ കിഴിവുകള്‍ ലഭിക്കുന്നു എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡൽ തിരിച്ചുള്ള ഓഫറുകൾ നോക്കാം.
കമ്പനി ഉടൻ മാറ്റിസ്ഥാപിക്കാൻ പോകുന്ന ജനപ്രിയ മഹീന്ദ്ര സ്‌കോർപിയോ, ഈ മാസം 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യത്തിനും 4,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യത്തിനും മൊത്തം 15,000 രൂപ വരെയുള്ള മറ്റ് കിഴിവുകൾക്കും സ്വന്തമാക്കാം. മുൻനിര മോഡലായ മഹീന്ദ്ര അൾട്ടുറാസ് G4 എസ്‌യുവിക്ക് 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ കോർപ്പറേറ്റ് റിബേറ്റും 20,000 രൂപ വരെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉള്ള ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നു.
എംപിവി വിഭാഗത്തിലേക്ക് വരുമ്പോൾ, മരാസോയ്ക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 5,200 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവും ലഭിക്കും. മഹീന്ദ്ര XUV300 കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ്. കൂടാതെ 30,003 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 4,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യവും 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ വിലമതിക്കുന്ന മറ്റ് കിഴിവുകളും ലഭിക്കുന്നു.
ഈ മാസം, മഹീന്ദ്ര ബൊലേറോയ്ക്ക് ക്യാഷ്, കോർപ്പറേറ്റ്, മറ്റ് കിഴിവുകൾ എന്നിവ ഉൾപ്പെടുന്ന മൊത്തം 24,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. അതേസമയം, KUV100 NXT- യുടെ ഉയർന്ന ട്രിമ്മുകൾ 38,055 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 3,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നൽകി സ്വന്തമാക്കാം.
മഹീന്ദ്ര ഥാർ, XUV700 ,ബൊലേറോ നിയോ എന്നിവയിൽ ഓഫറുകള്‍ ഒന്നുമില്ല . മേൽപ്പറഞ്ഞ ഓഫറുകൾ 2022 മാർച്ച് 31 വരെ മാത്രമേ പ്രാബല്യത്തിൽ ഉണ്ടാകുകയുള്ളൂ എന്നും വേരിയന്റ്, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.