എതിരാളിക്കൊരു പോരാളിയുമായി മഹീന്ദ്ര, നെക്സോണ്‍ ഇവിയെ നേരിടാൻ XUV400 പടക്കളത്തില്‍!

Published : Jan 17, 2023, 12:43 PM IST
എതിരാളിക്കൊരു പോരാളിയുമായി മഹീന്ദ്ര, നെക്സോണ്‍ ഇവിയെ നേരിടാൻ XUV400 പടക്കളത്തില്‍!

Synopsis

 15.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ 5,000 യൂണിറ്റുകൾക്കാണ് ഈ പ്രാരംഭ വിലകൾ ബാധകം. 

രാജ്യത്തെ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ഒടുവിൽ വിപണിയില്‍ അവതരിപ്പിച്ചു. 15.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ 5,000 യൂണിറ്റുകൾക്കാണ് ഈ പ്രാരംഭ വിലകൾ ബാധകം. പുതിയ XUV400 ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ജനുവരി 26 മുതൽ ആരംഭിക്കും. ഡെലിവറികൾ 2023 മാർച്ച് മുതലും ആരംഭിക്കും.

മഹീന്ദ്ര XUV400 വേരിയന്റ് -  വിലകൾ
XUV400 വകഭേദങ്ങൾ    വിലകൾ (എക്സ്-ഷോറൂം) എന്ന ക്രമത്തില്‍
EC (3.3kW)    15.99 ലക്ഷം
EC (7.2kW)    16.49 ലക്ഷം
EL (7.2kW)    18.99 ലക്ഷം

പുതിയ XUV400 ഇസി, ഇഎല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ആദ്യത്തേത് രണ്ട് ചാർജറുകളുമായി വരുന്നു - 3.3kW, 7.2kW. 3.3 കിലോവാട്ട് ചാർജിംഗുള്ള ഇസി വേരിയന്റിന് 15.99 ലക്ഷം രൂപയും 7.2 കിലോവാട്ട് ചാർജറുള്ള ഇസി വേരിയന്റിന് 16.49 ലക്ഷം രൂപയുമാണ് വില. ടോപ്പ്-സ്പെക്ക് EL വേരിയന്റിന് 18.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

XUV400 ടാറ്റ നെക്‌സോൺ ഇവിയോട് മത്സരിക്കുന്നു. ഇത് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലും ലഭ്യമാണ് - 30.2kWh, 40.5kWh - യഥാക്രമം 312km, 437km എന്നിങ്ങനെ സാക്ഷ്യപ്പെടുത്തിയ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ചെറിയ ബാറ്ററിയുള്ള നെക്‌സോൺ ഇവി പ്രൈമിന് 14.99 ലക്ഷം മുതൽ 17.50 ലക്ഷം രൂപ വരെയാണ് വില, അതേസമയം നെക്‌സോൺ ഇവി മാക്‌സിന്റെ വില 18.34 ലക്ഷം മുതൽ 19.84 ലക്ഷം രൂപ വരെയാണ്.

ചെറിയ ബാറ്ററിയുള്ള XUV400 ന് 15.99 ലക്ഷം രൂപയും വലിയ ബാറ്ററി വേരിയന്റിന് 18.99 ലക്ഷം രൂപയുമാണ് വില. രണ്ട് മോഡലുകളുടെയും വില ഏതാണ്ട് സമാനമാണ്. എന്നിരുന്നാലും, XUV400 നെക്‌സോൺ EV-യെക്കാൾ നീളവും വലിയ അളവുകളുമുണ്ട്.

XUV400 ഇലക്ട്രിക് റേഞ്ച്, സ്പെസിഫിക്കേഷൻ,  ചാർജിംഗ്
പുതിയ മഹീന്ദ്ര XUV400 രണ്ട് ബാറ്ററി പാക്കുകളിൽ ലഭ്യമാണ്. 34.5kWh ഇസി വേരിയന്റും 39.4kWh ബാറ്ററി പായ്ക്ക് EL വേരിയന്റും. 150 ബിഎച്ച്‌പിയും 310 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന ഫ്രണ്ട് ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് ബാറ്ററികൾ കരുത്ത് പകരുന്നു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് മുമ്പ് വെറും 8.3 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

മഹീന്ദ്ര XUV400 ബുക്കിംഗ്
മഹീന്ദ്ര XUV400 ഇലക്ട്രിക് ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മോഡുകൾ സ്റ്റിയറിംഗും ത്രോട്ടിൽ ക്രമീകരിക്കുകയും റീജനറേറ്റീവ് ബ്രേക്കിംഗിന്റെ നിലവാരം മാറ്റുകയും ചെയ്യുന്നു. 34.5kWh ബാറ്ററി പാക്ക് 375km റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു, അതേസമയം 39.4kWh ബാറ്ററി ഒറ്റ ചാർജറിൽ 456km ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

50kWh ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ 50 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. 7.2kW അല്ലെങ്കിൽ 3.3kW എസി ചാർജർ ഉപയോഗിച്ച് യഥാക്രമം 6 മണിക്കൂർ 30 മിനിറ്റും 13 മണിക്കൂറും കൊണ്ട് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. അളവുകളുടെ കാര്യത്തിൽ, പുതിയ മഹീന്ദ്ര XUV400 ന് 4,200 എംഎം നീളവും 1821 എംഎം വീതിയും 2600 എംഎം ഉയരവും ഉണ്ട്. കൂടാതെ 2600 എംഎം വീൽബേസുമുണ്ട്. എസ്‌യുവിക്ക് 378 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. അത് 418 ലിറ്റർ വരെ വർദ്ധിപ്പിക്കാൻ സാധിക്കും. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ