രണ്ട് മോഡലുകളുടെ വില്‍പ്പന സംഖ്യകള്‍ തമ്മില്‍ കൂട്ടിയാലും ഒപ്പമെത്തില്ല, ടാറ്റയെ വിറപ്പിച്ച് മഹീന്ദ്ര!

Published : Dec 12, 2022, 03:31 PM IST
രണ്ട് മോഡലുകളുടെ വില്‍പ്പന സംഖ്യകള്‍ തമ്മില്‍ കൂട്ടിയാലും ഒപ്പമെത്തില്ല, ടാറ്റയെ വിറപ്പിച്ച് മഹീന്ദ്ര!

Synopsis

രാജ്യത്തെ ഇടത്തരം എസ്‌യുവി വിഭാഗത്തിൽ, ഹ്യുണ്ടായ് അൽകാസർ, ടാറ്റ ഹാരിയർ, ടാറ്റാ സഫാരി, എംജി ഹെക്ടർ എന്നിവരെ പിന്തള്ളി മഹീന്ദ്ര XUV700 ഒന്നാം സ്ഥാനം നിലനിർത്തി.

ന്ത്യൻ വിപണിയിൽ എസ്‌യുവികൾ അതിവേഗം വളരുകയാണെന്ന് 2022 നവംബറിലെ വിൽപ്പന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം വിറ്റഴിഞ്ഞ മികച്ച 25 കാറുകളുടെ പട്ടികയിൽ 11ല്‍ അധികം എസ്‌യുവികൾ ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായിരുന്നു ടാറ്റ നെക്‌സോൺ. എന്നാല്‍ രാജ്യത്തെ ഇടത്തരം എസ്‌യുവി വിഭാഗത്തിൽ, ഹ്യുണ്ടായ് അൽകാസർ, ടാറ്റ ഹാരിയർ, ടാറ്റാ സഫാരി, എംജി ഹെക്ടർ എന്നിവരെ പിന്തള്ളി മഹീന്ദ്ര XUV700 ഒന്നാം സ്ഥാനം നിലനിർത്തി.

മോഡലുകൾ, നവംബർ വിൽപ്പന എന്ന ക്രമത്തില്‍
മഹീന്ദ്ര XUV700    5701
ടാറ്റ ഹാരിയർ    2119
എംജി ഹെക്ടർ    1773
ടാറ്റ സഫാരി    1437

2022 നവംബറിൽ XUV700-ന്റെ 5,701 യൂണിറ്റുകൾ മഹീന്ദ്ര വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 3,207 യൂണിറ്റുകളാണ് കമ്പനിവിറ്റഴിച്ചത്. ഇതനുസരിച്ച് പ്രതിവർഷം 92 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. നവംബറിൽ 2,566 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് അൽകാസർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇടത്തരം എസ്‌യുവിയാണ്. 2022 നവംബറിൽ ടാറ്റ ഹാരിയറിനെയും സഫാരിയെയും ചേര്‍ന്ന വില്‍പ്പന സംഖ്യയെ മറികടക്കാൻ XUV700 ന് കഴിയുന്നു എന്നതും ശ്രദ്ധേയം. ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും സംയോജിത വിൽപ്പന 3556 യൂണിറ്റായിരുന്നു. ഇത് മഹീന്ദ്ര XUV700 ന്റെ മൊത്തം വിൽപ്പനയായ 5,701 യൂണിറ്റിനേക്കാൾ വളരെ കുറവാണ്.

കുടുംബങ്ങള്‍ക്ക് ആഹ്ളാദമേകാൻ പുത്തൻ മഹീന്ദ്ര ഥാർ, ഇതാ പ്രധാന വിശദാംശങ്ങള്‍

ടാറ്റ മോട്ടോഴ്‌സ് 2022 നവംബറിൽ യഥാക്രമം 2,119 യൂണിറ്റുകളും ഹാരിയറിന്റെയും സഫാരിയുടെയും 1,437 യൂണിറ്റുകൾ വിറ്റു.  എംജി മോട്ടോഴ്‌സ് 2022 നവംബറിൽ 1,773 യൂണിറ്റ് ഹെക്ടർ എസ്‌യുവികൾ വിറ്റു. അതേസമയം ഹാരിയറിനും സഫാരിക്കും ഒരു മിഡ് ലൈഫ് അപ്‌ഗ്രേഡ് നല്‍കാൻ ഒരുങ്ങുകയാണ് ടാറ്റ. രണ്ട് എസ്‌യുവികൾക്കും ഡിസൈൻ മാറ്റങ്ങളും കൂടുതൽ ഫീച്ചർ ലോഡഡ് ക്യാബിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, പുതിയ ഹാരിയറിനും സഫാരിക്കും നിലവിലെ മോഡലുകളിൽ ഇല്ലാത്ത ADAS സാങ്കേതികവിദ്യയും ലഭിക്കും.

അതേസമയം വിപണിയിൽ എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഉൽപ്പാദനം വർധിപ്പിക്കാൻ തുടങ്ങുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ നിലവിലെ 28,000 എസ്‌യുവികളിൽ നിന്ന് പ്രതിമാസം 49,000 എസ്‌യുവികൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അഞ്ച്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളിൽ XUV700 ലഭ്യമാണ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 

"പയ്യന്‍ കൊള്ളാമോ? സ്വഭാവം എങ്ങനെ?" ഈ പുത്തന്‍ വണ്ടിയെപ്പറ്റി ജനം ഗൂഗിളിനോട് ചോദിച്ച ചില ചോദ്യങ്ങള്‍!

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ