"ആരും ഇങ്ങനൊന്നും ചൊറിയരുത് സാറേ.." ജേസീബി കൊണ്ട് പുറംചൊറിഞ്ഞയാളോട് ജനം!

Web Desk   | Asianet News
Published : Oct 15, 2020, 02:26 PM ISTUpdated : Oct 15, 2020, 02:36 PM IST
"ആരും ഇങ്ങനൊന്നും ചൊറിയരുത് സാറേ.." ജേസീബി കൊണ്ട് പുറംചൊറിഞ്ഞയാളോട് ജനം!

Synopsis

"ഒരു ജേസീബി കിട്ടിയിരുന്നെങ്കില്‍ പുറം ചൊറിയാമായിരുന്നു.." മലയാളികളുടെ പ്രിയതാരം ജയന്‍ മിമിക്രി താരങ്ങളിലൂടെ പുനര്‍ജ്ജനിച്ചപ്പോള്‍ പറഞ്ഞുകേട്ട ഹിറ്റ് ഡയലോഗുകളിലൊന്ന് യതാര്‍ത്ഥ്യമായിരിക്കുന്നു

"ഒരു ജേസീബി കിട്ടിയിരുന്നെങ്കില്‍ പുറം ചൊറിയാമായിരുന്നു.." മലയാളികളുടെ പ്രിയതാരം ജയന്‍ ഇടക്കാലത്ത് മിമിക്രി താരങ്ങളിലൂടെ പുനര്‍ജ്ജനിച്ചപ്പോള്‍ പറഞ്ഞുകേട്ട വമ്പന്‍ ഹിറ്റ് ഡയലോഗുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ഇങ്ങനെ ജേസീബി കൊണ്ട് പുറം ചൊറിയുന്നൊരു വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കേരളത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.  പുറം ചൊറിഞ്ഞാല്‍ എന്താ ചെയ്യാ' എന്ന തലക്കെട്ടോടെയാണ് 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. നിര്‍മ്മാണ സ്ഥലത്തെ ജെസിബി ഉപയോഗിച്ചാണ് മധ്യവയസ്‌ക്കന്‍ പുറം ചൊറിഞ്ഞത്. തുണി ഉപയോഗിച്ച് പുറം ചൊറിയാന്‍ ശ്രമിച്ചുവെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററുടെ സഹായം തേടുകയായിരുന്നു. വളരെ സൂക്ഷ്മതയോടെ ഓപ്പറേറ്റര്‍ ജെസിബി പ്രവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. വീഡിയോ കണ്ടവരില്‍ ചിലർ സംഭവത്തെ രസകരമെന്ന് വിളിക്കുന്നു. എന്നാല്‍ ഭൂരിഭാഗം പേരും ഈ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയാണ്. 

ഡ്രൈവറുടെ കയ്യിൽ ഒരു തേനീച്ച കുത്തിയാൽ ചൊറിയുന്നവന്റെ വാരിയെല്ല് ജെസിബി കോര്‍ക്കും, പ്രായവും പക്വതയും തമ്മിലൊരു ബന്ധവുമില്ല, ഡ്രൈവറുടെയും മധ്യവയസ്‍കന്‍റെയും പേരില്‍ കേസെടുക്കണം എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.  ഇതുവരെ 4,000 പ്രതികരണങ്ങളും 2,300 ലധികം ഷെയറുകളും വീഡിയോയക്ക് ലഭിച്ചു കഴിഞ്ഞു.  

 


PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം