മാരുതിയുടെ വര്‍ഷാവസാനക്കച്ചവടം ഇത്രയും ലക്ഷം

By Web TeamFirst Published Jan 4, 2020, 2:19 PM IST
Highlights

2019 ഡിസംബറിൽ മാരുതി സുസുക്കി പുറത്തിറക്കിയത് 133296 കാറുകൾ

2019 ഡിസംബറിൽ മാരുതി സുസുക്കി പുറത്തിറക്കിയത് 133296 കാറുകൾ. 2018 ഡിസംബറിനെ അപേക്ഷിച്ച് 3.9 ശതമാനം വർധനവാണിത്.  മാരുതി പുറത്തുവിട്ട കണക്കുകൾ പ്രകാരം എക്സ്പോർട്ടിങ്ങും ടൊയോട്ടയ്ക്ക് നിർമിച്ചു നൽകിയ കാറുകളും ലൈറ്റ് കോമേഷ്യൽ വാഹനമായ സൂപ്പർകാരിയും അടക്കമാണ് ഇത്രയും വാഹനങ്ങൾ വിറ്റത്.

ഓൾട്ടോയും എസ്പ്രെസോയും വാഗൺ ആറും ബലേനോയും ഡിസയറും അടക്കമുള്ള വാഹനങ്ങളുള്ള കോംപാക്റ്റ് സെഗ്മെന്റിൽ മാത്രം 89556 വാഹനങ്ങൾ വിറ്റു. 2018 ‍ഡിസംബറിനെ അപേക്ഷിച്ച് 13.4 ശതമാനം വർധനവ്. എർട്ടിഗ, എസ് ക്രോസ്, ബ്രെസ തുടങ്ങിയ വാഹനങ്ങളുള്ള യൂട്ടിലിറ്റി സ്ഗ്മെന്റിൽ 23808 കാറുകൾ പുറത്തിറക്കി. 2018 വർഷത്തെ അപേക്ഷിച്ച് 17.7 ശതമാനമാണ് വർധനവ്. മൊത്തത്തിൽ  ഡിസംബറിൽ 122784 പാസഞ്ചർ കാറുകൾ മാരുതി സുസുക്കി പുറത്തിറക്കി.

കോംപാക്​ട്​ കാറ്റഗറിയിൽ കാറുകളുടെ വിൽപന ഉയർന്നു. ഡിസയർ, സെലിറിയോ, സ്വിഫ്​റ്റ്​ തുടങ്ങിയ കാറുകളുടെ വിൽപനയാണ്​ വർധിച്ചത്​. മിഡ്​സൈസ്​ സെഡാനായ സിയാസി​​െൻറ വിൽപനയിൽ 62.3 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. ജിപ്​സി, എർട്ടിഗ തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 17.7 ശതമാനത്തി​ന്‍റെ ഇടിവുണ്ടായി.

എന്നാല്‍, മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്ക് പോയ മാസം തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. അൾ​ട്ടോ പോലുള്ള ചെറുകാറുകളുടെ വിൽപന കുറയുകയാണ്​. ചെറുകാറുകളുടെ വിൽപനയിൽ 13.6 ശതമാനത്തിന്‍റെ കുറവാണ്​ രേഖപ്പെടുത്തിയത്​. 23,883 ചെറുകാറുകളാണ്​ മാരുതി വിറ്റത്​.  23,883 വാഹനമാണ് കഴിഞ്ഞ മാസം നിരത്തിലെത്തിയത്. അതേസമയം, 2018 ഡിസംബറില്‍ ഇത് 27,649 യൂണിറ്റായിരുന്നു. സെഡാന്‍ ശ്രേണിയിലും ഇടിവാണ്. മാരുതി എക്കോയുടെ വില്‍പ്പനയും കുറഞ്ഞു.

click me!