എണ്ണ വില കുതിക്കുമ്പോള്‍ എഥനോള്‍ ഇന്ധനമാക്കാന്‍ മാരുതി!

Web Desk   | Asianet News
Published : Oct 28, 2021, 03:05 PM ISTUpdated : Oct 28, 2021, 03:09 PM IST
എണ്ണ വില കുതിക്കുമ്പോള്‍ എഥനോള്‍ ഇന്ധനമാക്കാന്‍ മാരുതി!

Synopsis

അതേസമയം ജനപ്രിയ ബ്രാൻഡ് ഇന്ത്യയ്‌ക്കായി എഥനോൾ (Ethanol) ഇന്ധനമായി പ്രവര്‍ത്തിക്കന്ന ഫ്ലെക്‌സ് എഞ്ചിന്‍ (Flex Engine) വാഹനങ്ങൾ പുറത്തിറക്കാനുള്ള നീക്കത്തിലാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ർശനമായ ബിഎസ് 6 എമിഷൻ (BS6) മാനദണ്ഡങ്ങൾ രാജ്യത്ത് നടപ്പിലാക്കിയ ശേഷം,  മുഴുവൻ മോഡൽ ലൈനപ്പിൽ നിന്നും ഡീസൽ വേരിയന്റുകൾ നിർത്തലാക്കുന്ന ചുരുക്കം ചില കാർ നിർമ്മാതാക്കളിൽ ഒരാളാണ് മാരുതി സുസുക്കി (Maruti Suzuki). കമ്പനിക്ക് ഇനി ഡീസൽ എഞ്ചിനുകളുമായി തിരികെ വരാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. അതേസമയം ജനപ്രിയ ബ്രാൻഡ് ഇന്ത്യയ്‌ക്കായി എഥനോൾ (Ethanol) ഇന്ധനമായി പ്രവര്‍ത്തിക്കന്ന ഫ്ലെക്‌സ് എഞ്ചിന്‍ (Flex Engine) വാഹനങ്ങൾ പുറത്തിറക്കാനുള്ള നീക്കത്തിലാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. "ഞങ്ങൾ എഥനോൾ ഇന്ധനമാക്കുന്ന വാഹനങ്ങളുടെ നിര്‍മ്മാണം പിന്തുടരും. സർക്കാർ ഫ്ലെക്സ്-ഇന്ധനം പ്രഖ്യാപിച്ചതിനാൽ ഞങ്ങളും ഭാവിയിൽ അത്തരം വാഹനങ്ങൾ വികസിപ്പിക്കും.. " ഓട്ടോകാർ ഇന്ത്യയുടെ ചോദ്യത്തിന് മറുപടിയായി അയുകാവ പറഞ്ഞു. ഇക്കാര്യം കമ്പനി പഠിക്കാൻ തുടങ്ങിയെന്നും പക്ഷേ ഇതിന് സമയമെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവിൽ, പെട്രോൾ മോഡലുകൾക്ക് പുറമേ, കമ്പനി കുറച്ച് സിഎൻജി പവർ മോഡലുകളും നിർമ്മിക്കുന്നുണ്ട്. തുടർച്ചയായി വർദ്ധിച്ചുവരുന്ന ഇന്ധന വില കാരണം കമ്പനിയുടെ ലൈനപ്പിലേക്ക് കൂടുതൽ ചെലവ് കുറഞ്ഞ ബദല്‍ ഇന്ധന പരിഹാരങ്ങൾ ചേർക്കാനാണ് മാരുതിയുടെ നീക്കം. 

എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ രാജ്യത്ത് പുറത്തിറക്കാൻ വാഹന നിർമ്മാതാക്കളോട് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി അടുത്തിടെ അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് എഥനോൾ എഞ്ചിനുകള്‍ പുറത്തിറക്കാനുള്ള മാരുതിയുടെ ശ്രമവും. ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ ഫ്ലെക്സ് എഞ്ചിന്‍ വാഹനങ്ങൾ പുറത്തിറക്കണമെന്നാണ് മന്ത്രി വാഹന വ്യവസായികളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചത്.

എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 

ഒന്നിലധികം ഇന്ധനങ്ങളില്‍ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ആന്തരിക ജ്വലന എഞ്ചിനാണ് 'ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിൻ'. സാധാരണഗതിയിൽ, പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഈ എഞ്ചിനുകളില്‍ ഉപയോഗിക്കുന്നത്. കൂടാതെ ഇന്ധന കോമ്പോസിഷൻ സെൻസറും അനുയോജ്യമായ ഇസിയു പ്രോഗ്രാമിംഗും പോലുള്ള പരിഷ്‍കാരങ്ങളും ഉണ്ടാകും. ഏത് അനുപാതത്തിനും സ്വയമേവ ക്രമീകരിക്കാൻ ഈ എഞ്ചിന് കഴിയും. 100 ശതമാനം പെട്രോളിലോ എത്തനോളിലോ പ്രവർത്തിക്കാൻ പ്രാപ്‍തമാണ് ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾ . ബ്രസീൽ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം വാഹനങ്ങള്‍ ഇതിനകം ലഭ്യമാണ്.

അതേസമയം മാരുതിയുടെ പങ്കളിയായ സുസുക്കി ഈ വിപണികളിൽ ഇല്ല. മാത്രമല്ല അതിന്റെ ആഗോള പോർട്ട്‌ഫോളിയോയിൽ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾ ലഭ്യവുമല്ല. എന്നിരുന്നാലും, അടിസ്ഥാനപരമായി ആന്തരിക ജ്വലന എഞ്ചിനുകൾ ആയതിനാൽ, ഫ്ലെക്സ്-ഇന്ധന മോട്ടോറുകൾ വികസിപ്പിക്കുന്നത് അത്ര സങ്കീർണ്ണമല്ല. അതുകൊണ്ടുതന്നെ മാരുതി സുസുക്കിയിൽ നിന്നുള്ള ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ ഇന്ത്യന്‍ വിപണിയില്‍ സമീപഭാവിയല്‍ത്തന്നെ എത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനവുമായി സിട്രോണ്‍

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ