
2022 കലണ്ടർ വർഷത്തിൽ ഇന്ത്യൻ റെയിൽവേ മോഡ് ഉപയോഗിച്ച് മാരുതി സുസുക്കി 3.2 ലക്ഷത്തിലധികം യൂണിറ്റ് വാഹനങ്ങൾ കയറ്റി അയച്ചു. ഇത് ഇതുവരെയുള്ള ഏത് കലണ്ടർ വർഷത്തിലെയും ഉപയോഗിച്ചുള്ള എക്കാലത്തെയും ഉയർന്ന സംഖ്യ അടയാളപ്പെടുത്തുന്നു. ഇത് കമ്പനിയെ ഏകദേശം 1,800 മെഗാടണ്‍ കാര്‍ബണ്‍ ഉദ്‌വമനം ഇല്ലാതാക്കാനും വർഷത്തിൽ 50 ദശലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാനും സഹായിച്ചു. അങ്ങനെ കാർബൺ ഉദ്‍വമനം കുറയ്ക്കുന്നതിന് സംഭാവന മാരുതി നൽകി.
റെയിൽ മോഡ് ഉപയോഗിക്കുന്നത് വർഷം മുഴുവനും 45,000 ട്രക്ക് ട്രിപ്പുകൾ ലാഭിക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. “റെയിൽവേ ഉപയോഗിച്ച് വാഹനങ്ങൾ അയയ്‌ക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമത്തിൽ ഇന്ത്യൻ റെയിൽവേയുടെ തുടർച്ചയായ പിന്തുണയ്‌ക്ക് ഞങ്ങൾ നന്ദി പറയുന്നു. മുന്നോട്ട് പോകുമ്പോൾ, ഈ സംഖ്യകൾ ഇനിയും വർദ്ധിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഇതിനായി ഹരിയാന (മനേസർ), ഗുജറാത്ത് എന്നിവിടങ്ങളിലെ ഞങ്ങളുടെ സൗകര്യങ്ങളിൽ ഞങ്ങൾ സമർപ്പിത റെയിൽവേ സൈഡിംഗുകൾ സ്ഥാപിക്കുകയാണ്" റെയിൽവേയുടെ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു,
2013-ൽ ആണ് ഓട്ടോമൊബൈൽ ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് നേടിയ രാജ്യത്തെ ആദ്യത്തെ ഓട്ടോമൊബൈൽ നിർമ്മാതാക്കളായി മാരുതി സുസുക്കി മാറിയത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, റെയിൽവേ വഴി അയക്കുന്നതിൽ കമ്പനിയുടെ അളവിന്റെ അടിസ്ഥാനത്തിൽ അഞ്ചിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഔട്ട്ബൗണ്ട് ലോജിസ്റ്റിക്സിൽ റെയിൽവേയുടെ പങ്ക് 2013-ൽ അഞ്ച് ശതമാനം ആയിരുന്നത് 2022-ൽ 17 ശതമാനം ആയി ഉയർന്നു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 1.4 ദശലക്ഷത്തിലധികം വാഹനങ്ങൾ റെയിൽവേ ഉപയോഗിച്ച് മാരുതി കയറ്റി അയച്ചിട്ടുണ്ട്. ഇത് 6,600 മെഗാടണ്‍ കാര്‍ബണ്‍ ഉദ്‌വമനം ഒഴിവാക്കാൻ കാരണമായി. റെയിൽവേ വഴി വാഹനങ്ങൾ കൊണ്ടുപോകുന്നതിന്, മാരുതി പ്രത്യേകം രൂപകൽപ്പന ചെയ്‍ത 40 റെയിൽവേ റേക്കുകൾ ഉപയോഗിക്കുന്നു, ഓരോ റേക്കിനും 300-ലധികം വാഹനങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്.
നിലവിൽ,ദില്ലി-എൻസിആർ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഏഴ് ലോഡിംഗ് ടെർമിനലുകളും ബാംഗ്ലൂർ, നാഗ്പൂർ, മുംബൈ, ഗുവാഹത്തി, മുന്ദ്ര തുറമുഖം, ഇൻഡോർ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഡൽഹി-എൻസിആർ, സിലിഗുരി, കോയമ്പത്തൂർ, പൂനെ, അഗർത്തല, സിൽച്ചാർ, റാഞ്ചി, ലുധിയാന എന്നീ 18 - ഓളം ഡെസ്റ്റിനേഷൻ ടെർമിനലുകളും ഉപയോഗിക്കുന്നു.