മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ വില വർദ്ധിപ്പിച്ചു

Published : Jun 20, 2019, 08:44 PM IST
മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ വില വർദ്ധിപ്പിച്ചു

Synopsis

സുരക്ഷയും മലിനീകരണ നിയന്ത്രണവും സംബന്ധിച്ച നിബന്ധനകൾ മെച്ചപ്പെട്ടതിന് പിന്നാലെയാണ് കാറിന്റെ വില വർദ്ധിപ്പിച്ചത്

ദില്ലി: മാരുതി സുസുകി ഇന്ത്യ തങ്ങളുടെ ജനപ്രിയ കാറായ സ്വിഫ്റ്റ് ഡിസയറിന്റെ വില വർദ്ധിപ്പിച്ചു. 12690 രൂപയാണ് ഇനി ഡിസയർ കാറിന് അധികമായി നൽകേണ്ടത്. എഐഎസ് 145 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതോടെയാണ് ഈ തീരുമാനം. പെട്രോളിലും ഡീസലിലും ഈ നിബന്ധന പാലിക്കുന്ന കാറായി ഇതോടെ സ്വിഫ്റ്റ് ഡിസയർ മാറി.

ഇതോടെ പെട്രോൾ ഇന്ധനമായ സ്വിഫ്റ്റ് ഡിസയർ ഭാരത് സ്റ്റേജ് ആറ് വിഭാഗത്തിലാണെന്നും മാരുതി സുസുകി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ദില്ലിയിലും രാഷ്ട്ര തലസ്ഥാന പരിധിയിലും മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ എക്സ് ഷോറൂം വില 5,82,613 നും 9,57,622 നും ഇടയിലായിരിക്കും.

 

PREV
click me!

Recommended Stories

ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ