"അവരുടെ കണ്ണീരെങ്ങനെ കാണാതിരിക്കും?" 32.12 കിമി മൈലേജുള്ള ഈ കാർ നിർത്തലാക്കില്ലെന്ന് മാരുതി!

Published : Nov 09, 2024, 03:19 PM ISTUpdated : Nov 09, 2024, 03:21 PM IST
"അവരുടെ കണ്ണീരെങ്ങനെ കാണാതിരിക്കും?" 32.12 കിമി മൈലേജുള്ള ഈ കാർ നിർത്തലാക്കില്ലെന്ന് മാരുതി!

Synopsis

ഈ മാസം വിൽപ്പനയ്‌ക്കെത്തുന്ന പുതിയ നാലാം തലമുറ കാറിനൊപ്പം മൂന്നാം തലമുറ ഡിസയറിൻ്റെ വിൽപ്പന മാരുതി സുസുക്കി തുടരുമെന്നും ഫ്ലീറ്റ്, ടാക്‌സി വിപണികളെ പരിപാലിക്കുന്ന ഡിസയർ ടൂർ എസ് നിലവിലുള്ള തേർഡ്-ജെൻ കാറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നുമാണ് റിപ്പോർട്ടുകൾ.

മാരുതി സുസുക്കി നാലാം തലമുറ ഡിസയർ സെഡാൻ ഈ നവംബർ 11 ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എങ്കിലും നിലിവലെ മൂന്നാം തലമുറ മോഡൽ വിൽപ്പന അവസാനിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കയതായാണ് പുതി റിപ്പോർട്ടുകൾ. ടാക്സി ഡ്രൈവർമാരുടെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെയുമൊക്കെ ഇഷ്‍ട മോഡലാണിത്. അതുകൊണ്ടുതന്നെ ഈ  മോഡൽ ടൂർ എസ് ആയി വിൽക്കുന്നത് തുടരും. ഈ മാസം വിൽപ്പനയ്‌ക്കെത്തുന്ന പുതിയ നാലാം തലമുറ കാറിനൊപ്പം മൂന്നാം തലമുറ ഡിസയറിൻ്റെ വിൽപ്പന മാരുതി സുസുക്കി തുടരുമെന്നും ഫ്ലീറ്റ്, ടാക്‌സി വിപണികളെ പരിപാലിക്കുന്ന ഡിസയർ ടൂർ എസ് നിലവിലുള്ള തേർഡ്-ജെൻ കാറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നുമാണ് റിപ്പോർട്ടുകൾ.

നിലവിലെ തലമുറ ഡിസയർ ടൂർ പതിപ്പ് മാത്രമായി തുടരുമെന്ന് മാരുതി സുസുക്കിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തലവൻ പാർത്ഥോ ബാനർജി പറഞ്ഞു. ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും ടാക്സി വിപണിയെയും ലക്ഷ്യമിട്ടാണ് മാരുതി ഡിസയർ ടൂർ എസ് എത്തുന്നത്. നാലാം തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ടൂർ എസ് കുറച്ച് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങും. സ്റ്റാൻഡേർഡ് ഡിസയറിൻ്റെയും ഡിസയർ ടൂർ എസിൻ്റെയും വിൽപ്പന മാരുതി വെവ്വേറെ വെളിപ്പെടുത്തുന്നില്ലെങ്കിലും, കഴിഞ്ഞ വർഷം വിറ്റുപോയ 1.6 ലക്ഷം ഡിസയറുകളിൽ 60,000 യൂണിറ്റുകളും ടൂർ വേരിയൻ്റാണെന്ന് ബാനർജി പറഞ്ഞതായും ഇതിനർത്ഥം പ്രതിമാസം ശരാശരി 5,000 യൂണിറ്റുകൾ വിൽക്കുന്നുവെന്നും ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

പുതിയ ഡിസയർ നിരവധി ഫീച്ചറുകളാൽ നിറഞ്ഞതായിരിക്കും. എന്നാൽ സ്വകാര്യ ഉപഭോക്താക്കൾക്ക് വിൽക്കുന്ന കാറിൻ്റെ ഒരു സ്ട്രിപ്പ്-ഡൗൺ പതിപ്പായിരിക്കും ടൂർ എസ്. 81 ബിഎച്ച്‌പിയും 112 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന അതേ 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. സിഎൻജി മോഡിൽ, ഈ യൂണിറ്റ് 68 BHP ഉം 102 Nm ഉം പുറപ്പെടുവിക്കുന്നു. അതേസമയം, മൂന്നാം തലമുറ ഡിസയർ ടൂർ എസ് ടാറ്റ ടിഗോറിനും ഹ്യുണ്ടായ് ഓറയ്ക്കും എതിരാളിയായി തുടരും. 

 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ