
മാരുതി സുസുക്കി ഇന്ത്യയുടെ ജനപ്രിയ മോഡലാണ് ബലേനോ. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ബലേനോ രണ്ടാം സ്ഥാനത്തായിരുന്നു. ഈ മാസം തങ്ങളുടെ ഏറ്റവും ജനപ്രിയവും പ്രീമിയം ഹാച്ച്ബാക്കുമായ ബലേനോയ്ക്ക് മികച്ച കിഴിവുകൾ കമ്പനി വാഗ്‍ദാനം ചെയ്യുന്നു. ഈ മാസം ഈ കാറിന് കമ്പനി 62,100 രൂപ വരെ കിഴിവ് നൽകുന്നു. 2024 മോഡൽ കാറുകൾക്കും 2025 മോഡൽ കാറുകൾക്കും കമ്പനി വ്യത്യസ്ത കിഴിവുകൾ നൽകുന്നു. ഇതിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്.
മാരുതി ബലേനോ 2024 മോഡലിന് രൂപ വരെ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. 2025 പതിപ്പിന് 55000 രൂപ വരെയാണ് വിലക്കിഴിവ്. പെട്രോൾ-എംടി, പെട്രോൾ-എഎംടി, സിഎൻജി എന്നിവ ഉൾപ്പെടെ 2025 മോഡൽ ബലേനോയുടെ എല്ലാ വകഭേദങ്ങൾക്കും ഏകദേശം 55,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിൽ കിഴിവ് (15,000-20,000 രൂപ), എക്സ്ചേഞ്ച് (15,000 രൂപ), സ്ക്രാപ്പേജ് (20,000 രൂപ) ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2024 ഓഫർ വിശദാംശങ്ങളിൽ മറ്റ് നെക്സ കാറുകളെപ്പോലെ 2024 ലെ ബലേനോ മോഡലുകൾക്ക് 75,000 രൂപ (MT), 85,000 രൂപ (AMT), 65,000 രൂപ (CNG) എന്നിങ്ങനെ വിലക്കിഴിവ് ലഭിക്കുന്നു.
ബലേനോയ്ക്ക് 3990 എംഎം നീളവും 1745 എംഎം വീതിയും 1500 എംഎം ഉയരവും 2520 എംഎം വീൽബേസുമുണ്ട്. പുതിയ ബലേനോയുടെ എസി വെന്റുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിന് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. ഈ പ്രീമിയം ഹാച്ച്ബാക്കിൽ 360 ഡിഗ്രി ക്യാമറ ഉണ്ടായിരിക്കും. ഇതിന് ഒമ്പത് ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടായിരിക്കും. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.
1.2 ലിറ്റർ, നാല് സിലിണ്ടർ K12N പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്ക് കരുത്തേകുന്നത്. ഇത് 83 bhp കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം, മറ്റൊരു ഓപ്ഷനായി 90 bhp പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. ഇതിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനുകൾ ഉണ്ട്. 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് ബലേനോ സിഎൻജിയിൽ ഉപയോഗിക്കുന്നത്. ഇത് 78ps പവറും 99nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
സുരക്ഷയ്ക്കായി, മാരുതി ബലേനോയിൽ ഇപ്പോൾ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകളുണ്ട്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിലാണ് ബലേനോ വിൽക്കുന്നത്. 6.70 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.