30 കിമി മൈലേജുള്ള ഈ മാരുതി ജനപ്രിയൻ പുതിയ രൂപത്തിൽ!

Published : Oct 15, 2024, 01:45 PM ISTUpdated : Oct 15, 2024, 01:47 PM IST
30 കിമി മൈലേജുള്ള ഈ മാരുതി ജനപ്രിയൻ പുതിയ രൂപത്തിൽ!

Synopsis

ബലേനോയ്‌ക്കായി ഒരു പ്രത്യേക റീഗൽ എഡിഷൻ പുറത്തിറക്കി മാരുതി സുസുക്കി. 

രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെൻ്റിൽ ഒന്നാമനാണ് മാരുതി സുസുക്കി ബലേനോ. ഇപ്പോഴിതാ വിൽപ്പന വീണ്ടും കൂട്ടാൻ ബലേനോയുടെ പുതിയ റീഗൽ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. പരിമിത കാലത്തേക്ക് മാത്രമേ നിങ്ങൾക്ക് ഈ പതിപ്പ് വാങ്ങാൻ കഴിയൂ. ബലേനോയുടെ എല്ലാ വേരിയൻ്റുകളിലും അധിക സുഖസൗകര്യങ്ങളും സ്റ്റൈലിംഗ് സവിശേഷതകളും ലഭ്യമാകും. ഇതിൽ ഓട്ടോമാറ്റിക്, സിഎൻജി ഓപ്ഷനുകൾ ഉൾപ്പെടുന്നു. മാരുതി ബലേനോയുടെ സിഎൻജി പതിപ്പ് 30.61 കിമി/കിലോഗ്രാം മൈലേജ് നൽകുന്നു. കാറിന്റെ പെട്രോൾ പതിപ്പ് ലിറ്ററിന് 22.35 മുതൽ 22.94 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. നിങ്ങൾ ബലേനോ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അതിൻ്റെ പുതിയ റീഗൽ എഡിഷനെക്കുറിച്ച് കൂടുതൽ അറിയാം. 

ബലേനോ റീഗൽ എഡിഷൻ എക്സ്റ്റീരിയർ-ഇൻ്റീരിയർ
ബലേനോ റീഗൽ എഡിഷൻ്റെ പുറംഭാഗത്തെ കുറിച്ച് പറയുകയാണെങ്കിൽ, പുതിയ ഗ്രിൽ അപ്പർ ഗാർണിഷ്, ഫ്രണ്ട് ആൻഡ് റിയർ അണ്ടർബോഡി സ്‌പോയിലർ, ഫോഗ് ലാമ്പ് ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അകത്ത്, അപ്‌ഡേറ്റ് ചെയ്ത സീറ്റ് കവറുകൾ, പുതിയ ഇൻ്റീരിയർ സ്റ്റൈലിംഗ് കിറ്റ്, വിൻഡോ കർട്ടനുകൾ, ഓൾ-വെതർ 3D മാറ്റുകൾ എന്നിവ ക്യാബിനിൻ്റെ ആകർഷണം വർദ്ധിപ്പിക്കുന്നു.

ഫീച്ചറുകളും സുരക്ഷയും
ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, റീഗൽ എഡിഷന് 360-ഡിഗ്രി ക്യാമറ, കളർ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, 22.86 സെൻ്റീമീറ്റർ ഡിസ്‌പ്ലേയുള്ള സ്‍മാ‍ട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം തുടങ്ങിയവയും ലഭിക്കും. കൂടാതെ, വാഹനത്തിൽ നെക്സ സേഫ്റ്റി ഷീൽഡ് സജ്ജീകരിച്ചിരിക്കുന്നു, അതിൽ ആറ് എയർബാഗുകൾ, ഇഎസ്‍പി, ഹിൽ ഹോൾഡ് അസിസ്റ്റ്, EBD ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ ഉൾപ്പെടുന്നു.

ബലേനോ റീഗൽ എഡിഷൻ എഞ്ചിനും വിലയും
കാറിൻ്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 1197 സിസി, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 6000 ആർപിഎമ്മിൽ 88.5 ബിഎച്ച്പി പവറും 4400 ആർപിഎമ്മിൽ 113 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 5-സ്പീഡ് എഎംടിയുമായോ ഘടിപ്പിച്ചിരിക്കുന്നു. നിലവിൽ ബലേനോയ്ക്ക് 6.60 ലക്ഷം മുതൽ 9.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. റീഗൽ എഡിഷനൊപ്പം ആൽഫ വേരിയന്റിന് അധികമായി 45,820 രൂപയും, സീറ്റയ്ക്ക് 50,428 രൂപയും, ഡെൽറ്റയ്ക്ക് 49,990 രൂപയും, സിഗ്മയ്ക്ക് 60,199 രൂപയും അധികമായി മുടക്കിയാൽ മതിയാവും. 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ