25. 51 കിലോമീറ്റർ ഇന്ധനക്ഷമതയുമായി മാരുതി ബ്രെസ്സയുടെ സിഎൻജി പതിപ്പ്

Published : Mar 17, 2023, 10:01 PM ISTUpdated : Mar 17, 2023, 10:03 PM IST
25. 51 കിലോമീറ്റർ ഇന്ധനക്ഷമതയുമായി മാരുതി ബ്രെസ്സയുടെ സിഎൻജി പതിപ്പ്

Synopsis

2020ൽ ഡീസൽ എൻജിനുള്ള ബ്രെസ്സ പിൻവലിച്ചതിനു ശേഷം ഇതാദ്യമായാണ് ബ്രെസ്സക്ക് രണ്ട് ഫ്യുവൽ ഓപ്ഷൻ മാരുതി അവതരിപ്പിക്കുന്നത്

ദില്ലി:  കോംപാക്ട് എസ് യുവിയായ ബ്രെസ്സയുടെ സിഎൻജി പതിപ്പ് മാരുതി സുസുക്കി ലോഞ്ച് ചെയ്തു. എൽ എക്സ് ഐ, വി എക്സ് ഐ, ഡെസ്എക്സ് ഐ എന്നിങ്ങനെ മൂന്നു വേരിയൻറുകളിൽ ലഭ്യമാകും. 9.14 ലക്ഷം രൂപയാണ് എൽ എക്സ് ഐ യുടെ എക്സ് ഷോറും വില. ഉയർന്ന വേരിയൻ്റായ സെഡ് എക്സ് ഐയ്ക്കു 11.90 ലക്ഷം രൂപയാണ് വില. സെസ് എക്സ് ഐക്ക് ഡ്യുവൽ ടോൺ കളർ ഒപ്ഷനായുണ്ട്. ഇതിന് 16,000 രൂപ അധികം നൽകണം. 2020ൽ ഡീസൽ എൻജിനുള്ള ബ്രെസ്സ പിൻവലിച്ചതിനു ശേഷം ഇതാദ്യമായാണ് ബ്രെസ്സക്ക് രണ്ട് ഫ്യുവൽ ഓപ്ഷൻ മാരുതി അവതരിപ്പിക്കുന്നത്.

പെട്രോൾ മോഡലിനെക്കാളും 95000 രൂപ കൂടുതലുണ്ട് സിഎൻജി വകഭേദത്തിന്. മാരുതിയുടെ എം പി പികളായ എർട്ടിഗ, എക്സ്എൽസിക്സ് എന്നിവയുടെ സിഎൻജി വേരിയൻറുകളിൽ നൽകിയിട്ടുള്ള 1.5 ലീറ്റർK 15 C ഡ്യുവൽ ജെറ്റ് എൻജിൻ തന്നെയാണ് ബ്രെസ്സ സി എൻ ജി യിലും നൽകിയിരിക്കുന്നത്. പെട്രോൾ മോഡിൽ 101 ബി എച്ച് പി കരുത്തും 136 എൻ എം ടോർക്കും ഈ എൻജിൻപുറത്തെടുക്കും. സി എൻ ബി മോഡിൽ 88 എച്ച് പി കരുത്തും 121.5 എൻ എം ടോർക്കും ലഭ്യമാകും. കിലോഗ്രാമിന് 25.51 കിലോമീറ്ററാണ് സി എൻ ജി ബ്രെസ്സക്ക് മാരുതി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 

അകത്തും പുറത്തും ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല. ഓൾ ബ്ലാക്ക് ഇൻറീരിയറാണ്. ഉയർന്ന വേരിയൻറായ സെഡ് എക്സിൽ സ്മാർട് പ്ലേ പ്രോ പ്ലസ് സിസ്റ്റത്തോടു കൂടിയ 7.0 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫൊ ടെയ്ൻമെൻറ് സിസ്റ്റമാണ്. വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റിയുണ്ട്. പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്, സൺറൂഫ്, ക്രൂസ് കൺട്രോൾ എന്നിവ മറ്റു സവിശേഷതകൾ. പെട്രോൾ മോഡലുമായി താരതമ്യം ചെയ്താൽ സി എൻ ജി ക്ക് ബൂട്ട് സ്പേസ് കുറഞ്ഞിട്ടുണ്ട്. സി എൻജി ടാങ്ക് ബൂട്ടിൽ വന്നതുകൊണ്ടാണിത്. വിപണിയിലെ കോംപാക്ട് എസ് യുവികളിൽ സിഎൻജി വകഭേദമുള്ള എക മോഡൽ മാരുതി ബ്രെസ്റ്റയാണ്.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?