ബിഎസ്6 പെട്രോൾ എൻജിനോടെ വാഗണ്‍ ആര്‍, വില കൂടും

By Web TeamFirst Published Nov 23, 2019, 3:34 PM IST
Highlights

പുതിയ എഞ്ചിനോടുകൂടിയ വാഗണ്‍ ആറുമായി മാരുതി സുസുക്കി

പുതിയ എഞ്ചിനോടുകൂടിയ വാഗണ്‍ ആറുമായി മാരുതി സുസുക്കി. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ്6 നിലവാരത്തിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് പുതിയ വാഗണ്‍ എത്തുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ബിഎസ് 6 എന്‍ജിന്‍ നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായാണ് 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ബിഎസ് 6 നിലവാരത്തിലേക്ക് മാരുതി ഉയര്‍ത്തിയത്.

 4.42 മുതൽ 5.41 ലക്ഷം രൂപ വരെയാണു പുതിയ കാറിന്റെ ദില്ലി എക്സ് ഷോറൂം വില. ബിഎസ് 4 നിലവാരമുള്ള വാഗൻ ആർ 1.0 കാറിനെ അപേക്ഷിച്ച് 8,000 രൂപ അധികമാണിത്. സാങ്കേതിക വിഭാഗത്തിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ബിഎസ്6 വാഗണ്‍ ആര്‍ 1.0 എത്തുന്നത്. 

998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 68 എച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. മൂന്നാംതലമുറ വാഗണ്‍ ആറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നേരത്തെതന്നെ മാരുതി ബിഎസ് 6ലേക്ക് മാറ്റിയിരുന്നു. 

click me!