മാരുതി ഫ്രോങ്ക്സ് വിലയിൽ വൻ ഇടിവ്! കുറയുന്നത് ഒരുലക്ഷത്തിനും മേൽ!

Published : Sep 14, 2025, 12:05 PM IST
Maruti Fronx

Synopsis

പുതിയ ജിഎസ്‍ടി പരിഷ്‍കാരങ്ങൾ പ്രകാരം മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വിലയിൽ 1.11 ലക്ഷം രൂപ വരെ കുറവ് വരുത്തി. ഉത്സവ സീസണിന് മുമ്പുള്ള ഈ വിലക്കുറവ് ഡിമാൻഡ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ പുതിയ ജിഎസ്‍ടി പരിഷ്‍കാരങ്ങൾ പ്രകാരം മാരുതി സുസുക്കി തങ്ങളുടെ കോംപാക്റ്റ് എസ്‌യുവി ഫ്രോങ്ക്സിന്റെ വിലയിൽ വലിയ കുറവ് വരുത്തി. ഈ മോഡൽ ഇപ്പോൾ വാങ്ങുന്നവർക്ക് പരമാവധി 1.11 ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് കമ്പനി പ്രഖ്യാപിച്ചു. പുതിയ വിലകൾ നടപ്പിലാക്കിയതിനുശേഷം, മാരുതി ഫ്രോങ്ക്സ് ഇപ്പോൾ കൂടുതൽ ലാഭകരമായി മാറിയിരിക്കുന്നു. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ കുറവ് വരുത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. അതിനാൽ ഡിമാൻഡ് ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ അടിസ്ഥാന വേരിയന്റിനെക്കുറിച്ച് പറയുകയാണെങ്കിൽ, അടിസ്ഥാന വേരിയന്‍റായ 1.2 സിഗ്മ ഇപ്പോൾ 65,000 രൂപ അതായത് 6.94 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. ഇതിനുപുറമെ, 1.2 ഡെൽറ്റ 73,000 രൂപ കിഴിവോടെ 7.72 ലക്ഷം രൂപയ്ക്കും 1.2 ഡെൽറ്റ AT 77,000 രൂപ കുറച്ച ശേഷം 8.18 ലക്ഷം രൂപയ്ക്കും വാങ്ങാം. മാരുതി ഫ്രോങ്ക്സ് ഡെൽറ്റ+ ഇപ്പോൾ 76,000 രൂപയ്ക്ക്, അതായത് 8.09 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. അതേസമയം, ഡെൽറ്റ+ എടിക്ക് 80,000 രൂപയുടെ ഇളവ് ലഭിച്ചിട്ടുണ്ട്. അതായത്, ഇപ്പോൾ ഇത് 8.55 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇതിനുപുറമെ, 1.2 സിഎൻജി സിഗ്മ ഇപ്പോൾ 73,000 രൂപയ്ക്ക്, അതായത് 7.81 ലക്ഷം രൂപയ്ക്ക്, 1.2 സിഎൻജി ഡെൽറ്റ 81,000 രൂപയ്ക്ക്, അതായത് 8.59 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. അതേസമയം, 1.2 ഡെൽറ്റ+ (O) ഇപ്പോൾ 76,000 രൂപയ്ക്ക്, അതായത് 8.20 ലക്ഷം രൂപയ്ക്ക്, ഡെൽറ്റ+ (O) എടി 81,000 രൂപയ്ക്ക്, അതായത് 8.65 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.

1.0 ടർബോ MHEV ഡെൽറ്റ+ ഇപ്പോൾ 8.96 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്, അതായത് 84,000 രൂപ വിലകുറയും. 1.0 ടർബോ എംഎച്ച്ഇവി സീറ്റ 91,000 രൂപ വിലകുറഞ്ഞ ശേഷം 9.72 ലക്ഷം രൂപയ്ക്ക് ലഭിക്കും. 1.0 ടർബോ MHEV സീറ്റ AT 11 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്, അതായത് 1.03 ലക്ഷം വിലകുറഞ്ഞു. ഉയർന്ന വേരിയന്റുകളിൽ, 1.0 ടർബോ MHEV ആൽഫ 99,000 രൂപ വിലകുറഞ്ഞ ശേഷം 10.56 ലക്ഷം രൂപയ്ക്ക് ലഭിക്കും. അതിന്റെ ഓട്ടോമാറ്റിക് പതിപ്പ് ആൽഫ AT 1.11 ലക്ഷം കിഴിവോടെ 11.84 ലക്ഷം രൂപയ്ക്ക് ലഭ്യമാകും.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ