"അക്കാര്യം ഉറപ്പാക്കാൻ എല്ലാ വിദ്യകളും പരീക്ഷിക്കുന്നു" നയം വ്യക്തമാക്കി ജനപ്രിയൻ!

Published : Feb 21, 2023, 11:27 AM IST
"അക്കാര്യം ഉറപ്പാക്കാൻ എല്ലാ വിദ്യകളും പരീക്ഷിക്കുന്നു" നയം വ്യക്തമാക്കി ജനപ്രിയൻ!

Synopsis

ഇതിനായി എല്ലാത്തരം സാങ്കേതികവിദ്യകളുടെയും പ്രവർത്തനം തുടരുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാർബൺ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പരിസ്ഥിതിയുടെ പുരോഗതിക്ക് സംഭാവന നൽകുന്നതിനുമായി കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി. ഇതിനായി എല്ലാത്തരം സാങ്കേതികവിദ്യകളുടെയും പ്രവർത്തനം തുടരുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രാദേശിക ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് റെഗുലേറ്ററി ഫയലിംഗിൽ മാരുതി സുസുക്കി പറഞ്ഞു. കാർബൺ കുറയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രവർത്തനം പരിസ്ഥിതിക്കും ഉപഭോക്താവിനും മേക്ക്-ഇൻ-ഇന്ത്യയ്ക്കും നല്ലതായിരിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഇന്ത്യൻ വാഹനമേഖലയെ ഡീകാർബണൈസേഷനായി ഒന്നിലധികം സാങ്കേതികവിദ്യകൾ ആവശ്യമാണെന്ന് മാരുതി സുസുക്കി ചൂണ്ടിക്കാട്ടി. ഫ്ലീറ്റിന്റെ മൊത്തം കാർബൺ കുറയ്ക്കൽ ഓരോ സാങ്കേതികവിദ്യയുടെ കാര്‍ബണ്‍ കുറയ്ക്കല്‍ മാത്രമല്ല, ഓരോ സാങ്കേതികവിദ്യയ്ക്കും സൃഷ്‍ടിക്കാൻ കഴിയുന്ന വാഹനങ്ങളുടെ അളവിനെ ആശ്രയിച്ചിരിക്കും. ഓരോ സാങ്കേതികവിദ്യയ്ക്കും അതിന്റേതായ കാർബൺ കുറയ്ക്കാനുള്ള സാധ്യത, ചെലവ്, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത, പ്രാദേശികവൽക്കരണ സാധ്യതകൾ, വിവിധ വാഹന വിഭാഗങ്ങളിൽ ഉപഭോക്താക്കൾ ആകർഷിക്കൽ എന്നിവ ഉണ്ടായിരിക്കുമെന്നും മാരുതി സുസുക്കി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനൊപ്പം കാര്‍ഷിക സമ്പദ്‍വ്യവസ്ഥയ്ക്ക് ഉത്തേജനമാകാൻ മാരുതിയുടെ പണിപ്പുരയില്‍ ആ വാഗണ്‍ ആര്‍!

ഇന്ത്യയിലെ എല്ലാ കാർ നിർമ്മാതാക്കളിലും ഏറ്റവും കുറഞ്ഞ കാർബൺ പുറന്തള്ളുന്നത് തങ്ങളാണെന്ന് അറിയിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ജപ്പാൻ ആസ്ഥാനമായുള്ള സുസുക്കി മോട്ടോർ കോർപ്പറേഷന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്ത് (എസ്എംജി) 7,300 കോടി രൂപയുടെ അധിക നിക്ഷേപത്തോടെ ലിഥിയം അയൺ ബാറ്ററികൾക്കായുള്ള രണ്ടാമത്തെ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. 

അതേസമയം മാരുതിയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയില്‍  2025-ൽ ആദ്യത്തെ ഫ്ലെക്‌സ്-ഫ്യുവൽ മാസ് സെഗ്‌മെന്റ് വാഹനം പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.  വാഗണ്‍ ആറായിരിക്കും മാരുതിയുടെ ആദ്യ ഫ്ലെക്സ് ഫ്യുവല്‍ വാഹനം. മാരുതി ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ ഇന്ത്യയിൽ പ്രാദേശികമായി വികസിപ്പിക്കും. ഇത് രാജ്യത്ത് അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുകയും രാജ്യത്തിന്റെ കാർഷിക അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. 20 ശതമാനത്തിനും (E20) 85 ശതമാനത്തിനും (E85) ഇടയിലുള്ള ഏത് എത്തനോൾ-പെട്രോൾ മിശ്രിതത്തിലും ഓടാൻ ഈ ഫ്ലെക്സ്-ഇന്ധന കാറുകൾക്ക് കഴിയും. കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE) മാനദണ്ഡങ്ങൾക്ക് കീഴിൽ കൂടുതൽ താങ്ങാനാവുന്നതും വൃത്തിയുള്ളതുമായ എത്തനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മാരുതി സുസുക്കിയുടെ ഈ നീക്കം.  2024 സാമ്പത്തിക വർഷത്തിൽ എത്തുന്ന ആദ്യ ഇവിയെ കുറിച്ച് സൂചന നൽകുന്ന ഒരു പ്രൊഡക്ഷൻ പ്ലാനും കാർ നിർമ്മാതാവ് തയ്യാറാക്കിയിട്ടുണ്ട്. അത് മാത്രമല്ല, 2030 ഓടെ, 15 ശതമാനം ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, 25 ശതമാനം ഹൈബ്രിഡുകൾ, സിഎൻജി, ബയോഗ്യാസ്, എത്തനോൾ എന്നിവയിൽ പ്രവർത്തിക്കുന്ന പവർട്രെയിനുകൾ ഉൾപ്പെടുന്ന 60 ശതമാനം ഐസിഇ കാറുകൾ എന്നിവയിൽ നിന്ന് വിൽപ്പന വർദ്ധിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. 

മാരുതി  സുസുക്കിയില്‍ നിന്നുള്ള വേറൊരു വാര്‍ത്തയില്‍ കമ്പനി മാരുതി സിയാസ് അടുത്തിടെ പുതിയ സുരക്ഷാ ഫീച്ചറുകളോടെ നവീകരിച്ചു. ഇതിന് ഇപ്പോൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്‍പി) ഹിൽ ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി ലഭിക്കുന്നു. ബ്രാൻഡിന് പുതിയ ഡ്യുവൽ-ടോൺ കളർ സ്‍കീമുകളും ഉണ്ട്. ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗൺ എന്നിവയും ലഭിക്കും. 

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?