കാറുകള്‍ക്ക് ഒരു ലക്ഷം വരെ വില വെട്ടിക്കുറച്ച് മാരുതി

Published : Sep 17, 2019, 11:33 AM IST
കാറുകള്‍ക്ക് ഒരു ലക്ഷം വരെ വില വെട്ടിക്കുറച്ച് മാരുതി

Synopsis

വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പിടിച്ചുനില്‍ക്കാന്‍ പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി.

മുംബൈ: വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പിടിച്ചുനില്‍ക്കാന്‍ പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. ഉത്സവസീസണിൽ കാറുകൾക്ക് നാൽപ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കുറവാണ് മാരുതിയുടെ പുതിയ വാഗ്‍ദാനം. ഇതോടൊപ്പം വാഹനവായ്പ നിരക്കുകൾ കുറയ്ക്കാൻ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി അറിയിച്ചു

വിലക്കൂടുതൽ ജനങ്ങളുടെ വാങ്ങൽശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറയ്ക്കാൻ തീരുമാനിച്ചതെന്ന് മാരുതി മാനേജ്മെന്റ് വ്യക്തമാക്കി. കഴിഞ്ഞ മാസം മാത്രം 36 ശതമാനത്തിന്റെ ഇടിവാണ് മാരുതി വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായത്. 

അതിനിടെ വിവിധ വാഹന നിര്‍മ്മാതാക്കള്‍ വിലക്കിഴിവുമായി രംഗത്തെത്തിക്കഴിഞ്ഞു. വിവിധ മോഡലുകളിലായി 42000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകള്‍  ഉള്‍പ്പെടെയുള്ള ഓഫറുകളാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

കിയ കാർണിവൽ സ്വന്തമാക്കാൻ ഈ ഉത്സവകാലത്ത് വമ്പൻ സർപ്രൈസ്
ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി