എസ് ക്രോസിന് പുതിയ പതിപ്പുമായി മാരുതി

By Web TeamFirst Published Oct 10, 2020, 6:05 PM IST
Highlights

മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പുതിയ പ്ലസ് വേരിയന്‍റ് ഒരുങ്ങുന്നതായി റിപ്പോർട്ട്

മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പുതിയ പ്ലസ് വേരിയന്‍റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളിലായി ആണ് മാരുതി എസ്-ക്രോസ് നിലവിൽ വിപണിയിൽ ഉള്ളത്. 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇതിനൊപ്പം ആണ് പുതിയ വേരിയന്റുമായി എസ്-ക്രോസ് ശ്രേണി വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാരുതി എസ്-ക്രോസ് പ്ലസ് എന്ന് പുതിയ മോഡൽ ആണ് എത്തുന്നത്. എൻട്രി ലെവൽ സിഗ്മ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ പതിപ്പ്. ഇതിന്റെ വില പ്രഖ്യാപനം ഒക്ടോബർ 11 ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉള്ള ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എസ്-ക്രോസ് പ്ലസിന് ലഭിച്ചേക്കും. നിരവധി ക്രോം ഘടകങ്ങൾക്കൊപ്പം റിയർ പാർക്കിംഗ് ക്യാമറയും ലഭിച്ചേക്കും. മാരുതി സുസുക്കി എസ്-ക്രോസിന്റെ പുതിയ വേരിയന്റിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാകും ലഭ്യമാവുക. ഇത് 105 bhp കരുത്തും 138 Nm ടോർക്കും നിർമിക്കുന്നു. കൂടാതെ SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുങ്ങുന്നു.

റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഇബിഡിയുള്ള എബിഎസ് ബ്രേക്ക് അസിസ്റ്റും, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് വാർണിംഗ് അലേർട്ട് എന്നീ സുരക്ഷ സംവിധാനങ്ങൾ ഉണ്ടാകും.

ഈ ആഗസ്റ്റിലാണ് പെട്രോല്‍ എസ് ക്രോസ് വിപണിയില്‍ എത്തുന്നത്. നിലവില്‍ വില്‍പ്പനയിലുണ്ടായിരുന്ന ഡീസൽ മോഡലിനെപോലെ തന്നെ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ആണ് എസ്-ക്രോസ് പെട്രോൾ വില്പനക്കെത്തിയിക്കുന്നത്. 8.39 ലക്ഷം മുതലാണ് എസ്-ക്രോസ് പെട്രോള്‍ പതിപ്പിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 

6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനാണ് എസ്-ക്രോസിന്റെ ഹൃദയം. 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനവും എസ്-ക്രോസിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ പവർ ഡെലിവെറിയും മികച്ച ഇന്ധനക്ഷമതയും ഈ സംവിധാനം നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ്.

click me!