'പണി പാളീന്നാ തോന്നണേ..' മാരുതിയുടെ വില്‍പ്പനയില്‍ വമ്പന്‍ ഇടിവ്!

Web Desk   | Asianet News
Published : Oct 02, 2021, 02:33 PM ISTUpdated : Oct 02, 2021, 02:37 PM IST
'പണി പാളീന്നാ തോന്നണേ..' മാരുതിയുടെ വില്‍പ്പനയില്‍ വമ്പന്‍ ഇടിവ്!

Synopsis

2021 സെപ്റ്റംബറിൽ  മൊത്തം വിൽപ്പന  86,380 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേസമയം 1,60,442 യൂണിറ്റുകളുടെ വില്പനയാണ് മാരുതി നടത്തിയത്.  

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കലായ മാരുതി സുസുക്കിയുടെ (Maruti Suzuki) കാർ വിൽപ്പനയിൽ സെപ്റ്റംബർ മാസത്തിൽ വമ്പന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്.  46 ശതമാനം കുറവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 സെപ്റ്റംബറിൽ  മൊത്തം വിൽപ്പന  86,380 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേസമയം 1,60,442 യൂണിറ്റുകളുടെ വില്പനയാണ് മാരുതി (Maruti) നടത്തിയത്.  ചിപ്പ് ഷോർട്ടേജ് (Chip Shortage)  കാരണം ഓട്ടോമൊബൈൽ വ്യവസായം പ്രതിസന്ധിയിൽ തുടരുന്ന സാഹചര്യമാണ് ഈ വില്‍പ്പന ഇടിവിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

2021 സെപ്റ്റംബറിൽ 66,415 യൂണിറ്റുകളായിരുന്നു കമ്പനിയുടെ ആഭ്യന്തര വിൽപ്പന.  17,565 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.  2020 സെപ്റ്റംബറിൽ വിറ്റ 1,60,442 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക അടിസ്ഥാനത്തിലാണ് ഇത്രയും നഷ്‌ടം മാരുതി സുസുക്കിക്ക് ഉണ്ടായിരിക്കുന്നത്. ആൾട്ടോ, ബലേനോ, സ്വിഫ്റ്റ്, വാഗൺ-ആർ, എസ്-പ്രെസോ മൈക്രോ ക്രോസ്ഓവർ എന്നിവ പോലുള്ള ഹാച്ച്ബാക്കുകളാണ് വിൽപ്പനയിൽ ഏറ്റവും വലിയ ഇടിവ് നേരിട്ടത്.

മാരുതി സുസുക്കി അൾട്ടോ, മാരുതി സുസുക്കി എസ്-പ്രസോ എന്നിവ 2021 സെപ്റ്റംബറിൽ 14,936 യൂണിറ്റുകളാണ് രേഖപ്പെടുത്തിയത്.  2020 സെപ്റ്റംബറിൽ ഇത് 27,246 യൂണിറ്റുകളായിരുന്നു.

മാരുതി സുസുക്കിയുടെ കോംപാക്ട് പാസഞ്ചർ വാഹന സെഗ്മെന്‍റിലെ മോഡലുകളായ മാരുതി സുസുക്കി വാഗൺആർ, സ്വിഫ്റ്റ് , സെലേറിയോ (Maruti Suzuki മാരുതി സുസുക്കി ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ്, തുടങ്ങിയ മോഡലുകളുടെ വില്‍പ്പന  20,891യൂണിറ്റുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 84,213 യൂണിറ്റുകളായിരുന്നു.

പാസഞ്ചർ വാഹനങ്ങളും ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളും ഉൾപ്പെടെ മൊത്തം ആഭ്യന്തര വിൽപ്പന 66,415 യൂണിറ്റുകളാണ് 2021 സെപ്റ്റംബറിൽ വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 150,040 യൂണിറ്റുകളായിരുന്നു. 2021 സെപ്റ്റംബറിൽ വിൽപ്പന നടത്തിയ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹനങ്ങൾ 63,111 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 147,912 യൂണിറ്റായിരുന്നു എന്നാണ് കണക്കുകള്‍. 

മോശം വിൽപ്പന കണക്കുകളിലേക്ക് നയിക്കാനുണ്ടായ ഏറ്റവും വലിയ കാരണം ആഗോള സെമി കണ്ടക്‌ടർ ചിപ്പുകളുടെ കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിപ്പുകളുടെ അഭാവം കാരണം പല നിർമ്മാതാക്കളും അവരുടെ വാഹനങ്ങളുടെ ഉത്പാദനം  കുറച്ചിരുന്നു. ഇതേ കാരണത്താല്‍ താൽക്കാലികമായി പ്ലാന്റുകൾ അടച്ചുപൂട്ടാൻ വരെ മാരുതി നിർബന്ധിതരായിരുന്നു. ഇതും വിൽപ്പന കണക്കുകളെ കാര്യമായി ബാധിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ