സർക്കാർ ജീവനക്കാരുടെ ചെലവിടല്‍ കൂട്ടണം, വണ്ടി വാങ്ങാന്‍ പ്രത്യക ഓഫറുമായി മാരുതി!

By Web TeamFirst Published Oct 19, 2020, 5:39 PM IST
Highlights

 സർക്കാർ ഉദ്യോ​ഗസ്ഥരുടെ ചെലവിടൽ വർധിപ്പിക്കാനുളള പ്രഖ്യാപനങ്ങളെ ലക്ഷ്യം വച്ച് മാരുതി സുസുക്കി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ സർക്കാർ ജീവനക്കാർക്ക് 11,000 രൂപ വരെ ആനുകൂല്യങ്ങളുള്ള പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ക്യാഷ് വൗച്ചർ പദ്ധതി ഉൾപ്പെടെയുളള സർക്കാർ ഉദ്യോ​ഗസ്ഥരുടെ ചെലവിടൽ വർധിപ്പിക്കാനുളള പ്രഖ്യാപനങ്ങളെ ലക്ഷ്യം വച്ചാണ് മാരുതി സുസുക്കിയും മുന്നോട്ട് പോകുന്നത്. 

മാരുതി സുസുക്കിയിൽ നിന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, പോലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഈ പ്രത്യേക ഓഫറുകൾ ലഭിക്കും. കിഴിവുകൾ ഒരു മോഡലിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടും, ”കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് -19 പകർച്ചവ്യാധി സമയത്ത് ഉപഭോക്തൃ ചെലവ് പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ധീരമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുകയും ആവശ്യകത വർധിപ്പിക്കുന്നതിനായുളള പ്രവർത്തനങ്ങളു‌ടെ ഭാ​ഗമാവുകയെന്നതും ഞങ്ങളുടെ സഹകരണപരമായ കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിലായി 10 ദശലക്ഷത്തിലധികം സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നതിനാൽ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ഇവർ. ഇത് മനസ്സിൽ വച്ചുകൊണ്ട്, സർക്കാർ ജീവനക്കാർക്കായി ഞങ്ങൾ ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു, ഇത് എൽ ടി സി എൻ കാഷ്മെന്റ് ആനുകൂല്യങ്ങൾ നേടുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ട കാറുകൾ വീട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കും, കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അടുത്തിടെ പ്രഖ്യാപിച്ച എൽ ടി സി ക്യാഷ് വൗച്ചർ പദ്ധതി 45 ലക്ഷത്തോളം കേന്ദ്ര സർക്കാരിനും പ്രതിരോധ ജീവനക്കാർക്കും ഗുണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. മൊത്തത്തിൽ, 2021 മാർച്ച് 31 നകം 28,000 കോടി രൂപ അധിക ഉപഭോക്തൃ ആവശ്യം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആൾട്ടോ, സെലെറിയോ, എസ്-പ്രെസോ, വാഗൺ-ആർ, ഈക്കോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ബാലെനോ, വിറ്റാര ബ്രെസ്സ, എർട്ടിഗ, എക്സ്എൽ 6, സിയാസ്, എസ് എന്നിവയുൾപ്പെടെ എല്ലാ വാഹനങ്ങൾക്കും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുമെന്ന് മാരുതി സുസുക്കി പറഞ്ഞു. 

click me!