സ്വിഫ്റ്റിന്‍റെ വില വെട്ടിക്കുറച്ച് മാരുതി!

By Web TeamFirst Published Sep 18, 2019, 12:43 PM IST
Highlights

പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന് വന്‍വിലക്കിഴിവ്

മുംബൈ: വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പിടിച്ചുനില്‍ക്കാന്‍ പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന് 77700 രൂപവരെയാണ് വിലക്കിഴിവ്. 

സ്വിഫ്റ്റ് ഡീസലിനാണ് ഈ ഓഫര്‍. കണ്‍സ്യൂമര്‍ ഓഫര്‍ 30,000 രൂപ, എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 10,000 രൂപ എന്നിങ്ങനെയാണിത്. അഞ്ചുവര്‍ഷത്തെ വാറണ്ടിയും നല്‍കുന്നുണ്ട്. പെട്രോള്‍ മോഡലിന് 50,000 രൂപവരെ ഉപഭോക്താവിന് ലാഭിക്കാം. കണ്‍സ്യൂമര്‍ ഓഫര്‍ 25000, എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000, കോര്‍പ്പറേറ്റ് ഓഫര്‍ 5000 എന്നിങ്ങനെയാണ് ഈ ഓഫര്‍. 

ജനപ്രിയവാഹനമായ സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി വിപണിയിലെത്തുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് പുതിയ സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്കുചെയ്തിരുന്നു.

പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.  പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്.  40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. 

click me!