ചതിച്ചത് ഈ രണ്ട് ജനപ്രിയന്മാരോ? വിൽപ്പനയിടിവിൽ കണ്ണുനിറഞ്ഞ് മാരുതി!

Published : Jan 01, 2024, 04:33 PM IST
ചതിച്ചത് ഈ രണ്ട് ജനപ്രിയന്മാരോ? വിൽപ്പനയിടിവിൽ കണ്ണുനിറഞ്ഞ് മാരുതി!

Synopsis

ഇതനുസരിച്ച് 2023 ഡിസംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 1.28 ശതമാനം ഇടിഞ്ഞു. മാരുതി സുസുക്കിയുടെ വിൽപ്പനയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

ന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കിയുടെ 2023 ഡിസംബറിലെ ഡാറ്റ പുറത്തുവിട്ടു. ഡിസംബർ മാസത്തിൽ പാസഞ്ചർ വെഹിക്കിൾ (പിവി), കൺസ്യൂമർ വെഹിക്കിൾ (സിവി) എന്നിവയുടെ മൊത്തം 1,37,551 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. മാരുതി സുസുക്കിയുടെ ഡിസംബറിലെ വിൽപ്പന പ്രതിമാസ, വാർഷിക അടിസ്ഥാനത്തിൽ കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകൾ. 2022 ഡിസംബറിൽ മാരുതി മൊത്തം 1,39,347 യൂണിറ്റുകൾ വിറ്റഴിച്ചു. 2023 നവംബറിൽ മാരുതിയുടെ മൊത്തം വിൽപ്പന 1,64,439 യൂണിറ്റായിരുന്നു. ഇതനുസരിച്ച് 2023 ഡിസംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 1.28 ശതമാനം ഇടിഞ്ഞു. മാരുതി സുസുക്കിയുടെ വിൽപ്പനയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 2023–24 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി മൊത്തം 15,51,292 യൂണിറ്റുകൾ വിറ്റഴിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഇതേ കണക്ക് 14,51,237 യൂണിറ്റായിരുന്നു. മാരുതി സുസുക്കിയുടെ വിൽപ്പനയിലെ ഈ ഇടിവിന് ഏറ്റവും വലിയ കാരണം മാരുതിയുടെ മിനി കാറുകളായ ആൾട്ടോയും എസ്-പ്രസ്സോയുടെയും ദയനീയ പ്രകടനമാണ്. 2023 ഡിസംബറിൽ ആൾട്ടോയും എസ്-പ്രസ്സോയും ചേർന്ന് 2,557 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. 2022 ഡിസംബറിൽ ഇതേ കണക്ക് 9,765 യൂണിറ്റായിരുന്നു. 

കോംപാക്റ്റ് സെഗ്‌മെന്റിന്റെ വിൽപ്പനയിൽ മാരുതി സുസുക്കിയും ഇടിവ് നേരിട്ടു. 2023 ഡിസംബറിൽ മാരുതി ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗ്നർ എന്നിവ 45,741 യൂണിറ്റുകൾ വിറ്റു. അതേസമയം 2022 ഡിസംബറിൽ ഈ കാറുകൾ ഒരുമിച്ച് 57,502 യൂണിറ്റുകൾ വിറ്റഴിച്ചു. ഇടത്തരം എസ്‌യുവികളിൽ സിയാസ് 489 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. എന്നിരുന്നാലും, 2022 ഡിസംബറിൽ സിയസിന്റെ വിൽപ്പന 1,154 യൂണിറ്റായിരുന്നു. 

അതേസമയം മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി സെഗ്‌മെന്റ് കാറുകളുടെ വിൽപ്പന ഡിസംബർ മാസത്തിൽ വർദ്ധിച്ചു. ഈ വിഭാഗത്തിൽ മാരുതി ബ്രെസ, എർട്ടിഗ, ഫ്രണ്ട് എക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, എക്സ്എൽ6 എന്നിവ ഉൾപ്പെടുന്നു. 2023 ഡിസംബറിൽ ഈ വാഹനങ്ങൾ മൊത്തം 45,957 യൂണിറ്റുകൾ വിറ്റു. 2022 ഡിസംബറിൽ ഈ കണക്ക് 33,008 യൂണിറ്റ് മാത്രമായിരുന്നു.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം