മാരുതി വിക്ടോറിസിന് ആദ്യ വില വർദ്ധനവ് ലഭിച്ചു

Published : Oct 21, 2025, 12:11 PM IST
Maruti Suzuki Victoris

Synopsis

മാരുതി വിക്ടോറിസ് മിഡ്‌സൈസ് എസ്‌യുവിയുടെ ഉയർന്ന ശ്രേണിയിലുള്ള ZXi+ (O) എംടി, എടി വേരിയന്റുകൾക്ക് 15,000 രൂപയുടെ വില വർധനവ് പ്രഖ്യാപിച്ചു.

സെപ്റ്റംബർ മധ്യത്തിൽ പുറത്തിറങ്ങിയ മാരുതി വിക്ടോറിസ് മിഡ്‌സൈസ് എസ്‌യുവിക്ക് ആദ്യ വില വർധനവ് ലഭിച്ചു. എങ്കിലും, വില പരിഷ്‍കരണം ഉയർന്ന ശ്രേണിയിലുള്ള ZXi+ (O) എംടി, എടി വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ രണ്ട് വകഭേദങ്ങൾക്കും 15,000 രൂപ വില വർദ്ധിച്ചു. ഈ വർദ്ധനവ് ഉടനടി പ്രാബല്യത്തിൽ വന്നു. തുടക്കത്തിൽ, വിക്ടോറിസ് നിര ആറ് ട്രിം ലെവലുകളിൽ അവതരിപ്പിച്ചു. 10.50 ലക്ഷം രൂപ മുതൽ 19.99 രൂപ വരെയായിരുന്നു എക്സ്-ഷോറൂം വില. ഇവ ആമുഖ വിലകളായിരുന്നു. ഒരു നിശ്ചിത കാലയളവിനുശേഷം ഈ വിലകൾ വർദ്ധിക്കും.

വില വർധനവിന് മുമ്പ്, വിക്ടോറിസ് ZX+ (O) മാനുവലിന് 15.82 ലക്ഷം രൂപയും, ഓട്ടോമാറ്റിക്കിന് 17.77 ലക്ഷം രൂപയും, ഓട്ടോമാറ്റിക് ഓൾവീൽഡ്രൈവ് വേരിയന്‍റിന് 19.22 ലക്ഷം രൂപയും, സ്ട്രോങ് ഹൈബ്രിഡ് ഇ-സിവിടി വേരിയന്റുകൾക്ക് 19.99 ലക്ഷം രൂപയുമാണ് വിലയിട്ടിരുന്നത്. മാരുതി സുസുക്കി മിഡ്‌സൈസ് എസ്‌യുവിക്ക് 27,707 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയുടെ ചെലവ്, അറ്റകുറ്റപ്പണി, രജിസ്ട്രേഷൻ, ഇൻഷുറൻസ്, റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവ ഈ പ്ലാനിൽ ഉൾപ്പെടുന്നു. വിൽപ്പനയുടെ ആദ്യ മാസത്തിൽ തന്നെ, കാർ നിർമ്മാതാവ് അതിന്റെ അരീന ഡീലർഷിപ്പുകളിലൂടെ 4,261 യൂണിറ്റ് വിക്ടോറിസ് വിറ്റഴിച്ചു.

എഞ്ചിൻ , ഗിയർബോക്സ് ഓപ്ഷനുകൾ

മാരുതി വിക്ടോറിസിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട് - 103bhp, 1.5L മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 116bhp, 1.5L സ്ട്രോങ് ഹൈബ്രിഡ്, 89bhp, 1.5L പെട്രോൾ-സിഎൻജി എന്നിവ. മൈൽഡ് ഹൈബ്രിഡ്, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ, മൈൽഡ് ഹൈബ്രിഡിന് മാത്രം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, സ്ട്രോങ് ഹൈബ്രിഡിന് മാത്രം ഇസിവിടി എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ടോപ്പ്-എൻഡ് ZX+ (O) AT വേരിയന്റുകളിൽ AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം മാത്രമേയുള്ളൂ.

ഏറ്റവും സുരക്ഷിതമായ മാരുതി സുസുക്കി മോഡൽ

ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും സുരക്ഷിതമായ മാരുതി സുസുക്കി കാറാണ് വിക്ടോറിസ്. ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ഈ ഇടത്തരം എസ്‌യുവി 5 സ്റ്റാർ നേടി. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഇതിൽ വാഗ്ദാനം ചെയ്യുന്നു. ലെവൽ-2 എഡിഎഎസ് (ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം) വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡൽ കൂടിയാണിത്.

പ്രധാന സവിശേഷതകളിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസ് 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്‍റിലേറ്റഡ് മുൻ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് വയർലെസ് ചാർജിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!