മാരുതി വാഗൺആർ വാങ്ങാൻ സുവർണ്ണാവസരം; 4.99 ലക്ഷം വിലയുള്ള കാറിന് ദീപാവലിക്ക് വൻ വിലക്കിഴിവ്

Published : Oct 05, 2025, 09:52 AM IST
New Wagon R

Synopsis

ഈ ഒക്ടോബറിൽ ദീപാവലിയോടനുബന്ധിച്ച് മാരുതി സുസുക്കി വാഗൺആറിന് 75,000 രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് അലവൻസ്, കോർപ്പറേറ്റ് ഇൻസെന്റീവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

മാസം അതായത് ഒക്ടോബർ മാസത്തിൽ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ നിരവധി കാറുകൾക്ക് മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ജനപ്രിയവും രാജ്യത്തെ ഒന്നാം നമ്പർ വാഗൺആറും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ മാസം, ദീപാവലിയോടനുബന്ധിച്ച് ഈ കാറിന് 75,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് അലവൻസ്, കോർപ്പറേറ്റ് ഇൻസെന്റീവുകൾ എന്നിവ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടിക്ക് ശേഷം, ഈ കാർ വാങ്ങുന്നത് കൂടുതൽ വിലകുറഞ്ഞതായി. നേരത്തെ, അതിന്റെ LXI വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 5,78,500 രൂപയായിരുന്നു. അത് ഇപ്പോൾ 79,600 രൂപ കുറഞ്ഞ് 4,98,900 രൂപയായി.

വാഗൺ ആർ സ്‍പെസിഫിക്കേഷനുകൾ

ഡ്യുവൽജെറ്റ് ഡ്യുവൽ വിവിടി സാങ്കേതികവിദ്യയുള്ള 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനുകൾ ആണഅ മാരുതി സുസുക്കി വാഗൺ ആറിന്‍റെ ഹൃദയം. 1.0 ലിറ്റർ എഞ്ചിന് ലിറ്ററിന് 25.19 കിലോമീറ്റർ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം സിഎൻജി വേരിയന്റിന് (എൽഎക്സ്ഐ, വിഎക്സ്ഐ ട്രിമ്മുകളിൽ ലഭ്യമാണ്) 34.05 കിലോമീറ്റർ/കിലോഗ്രാം ഇന്ധനക്ഷമതയുണ്ട്. 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് ലിറ്ററിന് 24.43 കിലോമീറ്റർ (ZXI AGS /ZXI+ AGS ട്രിമ്മുകൾ) ഇന്ധനക്ഷമത അവകാശപ്പെടുന്നു.

മാരുതി സുസുക്കി വാഗൺആറിൽ ലഭ്യമായ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, നാവിഗേഷൻ ഉള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൗഡ് അധിഷ്ഠിത സേവനം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എഎംടിയിൽ ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് സ്പീക്കറുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് വീൽ എന്നിവ ഇതിലുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ