
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വാഹന നിരയിൽ പുതിയ മുന്നേറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാശക്തമായ ഹൈബ്രിഡ് പവർട്രെയിനുമായി മാരുതി സുസുക്കി XL6 ഉടൻ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ശക്തമായ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ മാരുതി സുസുക്കി XL6 അടുത്ത 24 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാരുതി സുസുക്കി അതിൻ്റെ മോഡലുകൾക്കായി ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും. കൂടാതെ XL6 MPV-യ്‌ക്കായുള്ള ഈ ഹൈബ്രിഡ് പവർട്രെയിൻ 30 കിമി എന്ന കൂടുതൽ ആകർഷകമായ ക്ലെയിം മൈലേജ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. റേഞ്ച് എക്സ്റ്റൻഡറായി പ്രവർത്തിക്കുന്ന പെട്രോൾ എഞ്ചിൻ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. പരമ്പരാഗത ഹൈബ്രിഡ് പവർട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, പെട്രോൾ എഞ്ചിൻ നേരിട്ട് ചക്രങ്ങൾക്ക് ശക്തി പകരുന്നു. എച്ച്ഇവി സിസ്റ്റത്തിൽ, എഞ്ചിൻ വൈദ്യുത മോട്ടോറിനെ പവർ ചെയ്യുന്നതിനായി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
ഈ സമീപനം മെക്കാനിസം ലളിതമാക്കുന്നു, അതിൻ്റെ ഫലമായി കുറഞ്ഞ അറ്റകുറ്റപ്പണികളും ഉൽപാദനച്ചെലവും ഉടമയ്ക്ക് ലഭിക്കുന്നു. പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിലൂടെ സിസ്റ്റം പ്രവർത്തിക്കും, അത് ഇലക്ട്രിക് മോട്ടോറിന് ശക്തി നൽകും. മാരുതി സുസുക്കി ബലേനോയുടെ ഹൈബ്രിഡ് വേരിയൻ്റിലും നിർമ്മാതാവ് പ്രവർത്തിക്കുന്നുണ്ട്. അതിലും ഇതേ സാങ്കേതികവിദ്യയിൽ സജ്ജീകരിക്കും.
മാരുതി സുസുക്കിയുടെ പ്ലാനുകൾ വെറും XL6-ന് അപ്പുറമാണ്. റെനോ കിഗർ പോലെയുള്ള എതിരാളികളോട് മത്സരിക്കുന്നതിനായി ഒരു കോംപാക്റ്റ് എംപിവി, ടാറ്റ പഞ്ചിനോട് എതിരാളിയായി ഒരു മൈക്രോ എസ്‌യുവി തുടങ്ങിയ മോഡലുകളിലും കമ്പനി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മാരുതി സുസുക്കിയുടെ നിരയിലെ കോംപാക്റ്റ് എംപിവി ഉൾപ്പെടെയുള്ള മറ്റ് മോഡലുകളിലും ഉയർന്ന ഇന്ധനക്ഷമത കണക്കുകൾ വാഗ്ദാനം ചെയ്യുന്ന ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കഴിയുമെന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. മാരുതി സുസുക്കിയുടെ ഉൽപ്പാദന തന്ത്രത്തിൽ ചെലവ് കുറയ്ക്കുന്നതിന് ഇൻ-ഹൗസ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (എച്ച്ഇവി) സംവിധാനം ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. ഇത് ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടുതൽ താങ്ങാനാവുന്നതും വിശാലമായ ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്നതുമാക്കാനുള്ള കമ്പനിയുടെ ശ്രമത്തെ സൂചിപ്പിക്കുന്നു.