125 കിമി മൈലേജുള്ള ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് ഫ്ലിപ്പ്‍കാര്‍ട്ടിലൂടെയും വാങ്ങാം

Published : Apr 28, 2023, 12:17 PM IST
125 കിമി മൈലേജുള്ള ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് ഫ്ലിപ്പ്‍കാര്‍ട്ടിലൂടെയും വാങ്ങാം

Synopsis

ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് മാറ്റര്‍ എയിറ ഇലക്ട്രിക് മോട്ടോർബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനും അവസരം

ഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ ടെക് ഇന്നൊവേഷൻ കമ്പനിയായ മാറ്റർ, വരാനിരിക്കുന്ന ഐറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിൽപ്പനയ്ക്കായി ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് മാറ്റര്‍ എയിറ ഇലക്ട്രിക് മോട്ടോർബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനുമാണ് അവസരമൊരുക്കുന്നത്. ഇന്ത്യയിലെ 25 ജില്ലകളില്‍ ഉടനീളമുള്ള ഉപഭോക്താക്കൾക്ക് 2000 പിൻ കോഡുകൾ ഉൾക്കൊള്ളുന്ന ഈ ബൈക്ക് പ്രത്യേക ഓഫറുകളിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്‌സസ് നൽകിക്കൊണ്ട് വാങ്ങാം.

ലിക്വിഡ് കൂൾഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റർ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാർത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5kW ലിക്വിഡ് കൂൾഡ് മോട്ടോറാണ് ഇതിനുള്ളത്. നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇലക്ട്രിക് മോട്ടോർ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.  മാത്രമല്ല, സാധാരണ എയർ കൂളിംഗിന് പകരം ലിക്വിഡ് കൂളിംഗ് ഫീച്ചർ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് കൂടിയാണ് എയറ എന്നും കമ്പനി അവകാശപ്പെടുന്നു. 180 കിലോഗ്രാമാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഭാരം. ബാറ്ററി പാക്കിന് ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. നാല് സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. ഡ്യുവൽ ചാനൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ആണ് ഇലക്ട്രിക് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

കോൾ/മെസേജ് അലേർട്ടിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓൺബോർഡ് നാവിഗേഷൻ ഡിസ്‌പ്ലേയും ലഭിക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നത്. ബൈക്കിന് പുഷ്-ബട്ടൺ സ്റ്റാർട്ടും ഒപ്പം ഫോർവേഡ്, റിവേഴ്സ് അസിസ്റ്റും ലഭിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിലുടനീളമുള്ള 25 ജില്ലകളിലെ 2000 പിൻ കോഡുകൾ ഉൾക്കൊള്ളുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ തന്നെ ഫ്ലിപ്പ്കാർട്ടിൽ മാറ്റര്‍ ഐറ മോട്ടോർസൈക്കിൾ മുൻകൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനും കഴിയും എന്നതിൽ സന്തോഷമുണ്ടെന്ന് ഫ്ലിപ്പ്‍കാർട്ട് ഇലക്‌ട്രോണിക്‌സ് ഡിവൈസ് ഓട്ടോമൊബൈൽസ് ഡയറക്ടർ ബിഎസ് ഭാരത് കുമാര്‍ പറഞ്ഞു. ഈ നീക്കം പുതിയ മൊബിലിറ്റിയും സുസ്ഥിര സാങ്കേതികവിദ്യയും ആക്‌സസ് ചെയ്യാനും സ്വീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കുമെന്നും 22-ാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന മികച്ച ഭാവി സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്നും മാറ്ററിന്റെ സ്ഥാപകനും സിഇഒയുമായ മോഹൽ ലാൽഭായ് പറഞ്ഞു. 

അതേസമയം ഇ-കൊമേഴ്‌സ് ആപ്പിൽ വിൽക്കുന്ന ഒരേയൊരു ഇലക്ട്രിക് വാഹനം മാറ്റർ മാത്രമല്ല എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഒകായ, ബൗൺസ് ഇൻഫിനിറ്റി, ആമ്പിയർ, ബിജിഎയുഎസ്എസ് എന്നിവ ഉൾപ്പെടുന്ന നിർമ്മാതാവിന്റെ ബൈക്കുകളും അവിടെ വിൽക്കുന്നു. കൂടാതെ, ഹീറോ മോട്ടോകോർപ്പിന്റെ ബൈക്കുകളും നിങ്ങളുടെ വിരൽത്തുമ്പിൽ വാങ്ങാൻ ലഭ്യമാണ്.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
ഡിഫൻഡർ ലുക്ക്, അവിശ്വസനീയമായ കരുത്ത്; ഈ ചൈനീസ് എസ്‍യുവി ഇന്ത്യയിലേക്ക്