കൊറോണ നട്ടെല്ലൂരി, ആസ്ഥാന മന്ദിരം വില്‍ക്കാന്‍ വച്ച് ഒരു വണ്ടിക്കമ്പനി!

Web Desk   | Asianet News
Published : Sep 17, 2020, 09:06 AM ISTUpdated : Sep 17, 2020, 09:08 AM IST
കൊറോണ നട്ടെല്ലൂരി, ആസ്ഥാന മന്ദിരം വില്‍ക്കാന്‍ വച്ച് ഒരു വണ്ടിക്കമ്പനി!

Synopsis

പ്രിതസന്ധി കാരണം സ്വന്തം ആസ്ഥാനമന്ദിരം തന്നെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്  ഒരു വണ്ടിക്കമ്പനി 

കൊവിഡ് 19 വൈറസ് വ്യാപനവും ലോക്ക് ഡൌണുകളും ലോകത്തിന്‍റെ വിവിധ മേഖലകളെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു. വിപണിയിൽ പിടിച്ചുനിൽക്കാൻ പല കമ്പനികളും ഇപ്പോൾ വാഹനങ്ങൾക്ക് വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ സ്വന്തം ആസ്ഥാനമന്ദിരം തന്നെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്  ഒരു വണ്ടിക്കമ്പനി . ബ്രിട്ടീഷ് സ്പോർട്സ് കാർ ബ്രാൻഡ് മക്‌ലാരനാണ് ഈ ഗതികേട്.

ബ്രിട്ടനിലെ വോക്കിങ്ങിലേ തങ്ങളുടെ ആസ്ഥാന മന്ദിരമാണ് കമ്പനി വിൽപയ്ക്ക് വച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭംഗിയേറിയ കാർ കമ്പനി ആസ്ഥാന മന്ദിരങ്ങളിൽ ഒന്നായ മക്ലാറന്റെ ഹെഡ്ഓഫീസ് 2004-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. 120 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സൈറ്റിനായി 200 മില്ല്യൺ യൂറോ (ഏകദേശം 1,880 കോടി) ആണ് കമ്പനി വിലയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മക്ലാരൻ ഫോർമുല വൺ ടീമിന്റെ സിഇഒ സാക് ബ്രൌൺ ആണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വിറ്റ ശേഷം ഉടമയില്‍ നിന്നും കെട്ടിടം പാട്ടത്തിനെടുക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മെയ് മാസത്തിൽ വോക്കിങ്ങ് ആസ്ഥാനം മന്ദിരത്തിലെ ഏകദേശം 1200 തൊഴിൽ കമ്പനി വെട്ടികുറച്ചിരുന്നു. അപ്ലൈഡ്, ഓട്ടോമോട്ടീവ്, റേസിംഗ് ഡിവിഷനുകളിൽ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. തങ്ങളുടെ ക്ലാസിക് കാർ ശേഖരം വിറ്റഴിക്കുന്നതിലൂടെ ഏകദേശം 2,585 കോടി സമാഹരിക്കാനും മക്ലാറൻ ശ്രമിച്ചിരുന്നു. ഇതുകൂടാതെ നാഷണൽ ബാങ്ക് ഓഫ് ബഹ്റൈനിൽ നിന്നും ഏകദേശം 1,410 കോടി രൂപ മക്ലാറൻ ലോണും എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിനുമുമ്പ്, ബിസിനസ്സ് വിപുലീകരിക്കുന്നതിനും മുൻ ഓഹരി ഉടമ റോൺ ഡെന്നിസിനെ വാങ്ങുന്നതിനും മക്ലാരൻ ഗണ്യമായ വായ്പകൾ സ്വരൂപിച്ചിരുന്നു. 

മക്ലാറൻ പ്രൊഡക്ഷൻ സെന്റർ, മക്ലാറൻ ടെക്നോളജി സെന്റർ, മക്ലാറൻ തൊട്ട് ലീഡർഷിപ് സെന്റർ എന്നിങ്ങനെ മൂന്നോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു വമ്പൻ ആസ്ഥാനമന്ദിരം ആണ് വോക്കിങ്ങിലേത്. ആസ്ഥാന മന്ദിരം വിൽക്കുന്നതിലൂടെ ദൈന്യന്തിന പ്രവർത്തനങ്ങൾക്കാവശ്യമായ പണം കണ്ടെത്താൻ സാധിക്കും എന്ന് മക്ലാരന്‍റെ കണക്കുകൂട്ടല്‍. 

കരാർ അനുസരിച്ച് പുതിയ ഉടമയ്ക്ക് ഉടമസ്ഥാവകാശം കൈമാറിയ ശേഷം കെട്ടിടം പാട്ടത്തിനെടുത്ത് മക്ലാറൻ തുടർന്നും അതെ സ്ഥലത്ത് പ്രവർത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

രാത്രികളിൽ ഹൈവേകളിൽ 'അലയുന്ന' ആപത്ത് തടയാൻ കേന്ദ്രസർക്കാർ; ഇനി മൊബൈലിൽ മുന്നറിയിപ്പ് എത്തും
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ