കുറ്റവാളികള്‍ ഇനി പാടുപെടും, ആ കിടിലന്‍ കാറും ദുബായ് പൊലീസില്‍ ചേര്‍ന്നു!

Published : Nov 26, 2019, 04:58 PM ISTUpdated : Nov 26, 2019, 05:00 PM IST
കുറ്റവാളികള്‍  ഇനി പാടുപെടും, ആ കിടിലന്‍ കാറും ദുബായ് പൊലീസില്‍ ചേര്‍ന്നു!

Synopsis

പട്രോളിങ്ങ് കാറുകളുടെ ശ്രേണിയിലേക്ക് പുതിയ മെഴ്സിഡസ്-എ.എം.ജി. ജി.ടി. 63 എസിനെ കൂടി ചേര്‍ത്തിരിക്കുകയാണ് ദുബായ് പൊലീസ്

ദുബായി പൊലീസിന്‍റെ വാഹനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നത് അവയുടെ സ്‍മാര്‍ട്ട്നെസ് കൊണ്ടാണ്. പറക്കും ബൈക്ക് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള പട്രോളിങ്ങ് വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട് ദുബായ് പൊലീസിന്.

ഇപ്പോഴിതാ പട്രോളിങ്ങ് കാറുകളുടെ ശ്രേണിയിലേക്ക് പുതിയ മെഴ്സിഡസ്-എഎംജി ജിടി 63 എസിനെ കൂടി ചേര്‍ത്തിരിക്കുകയാണ് ദുബായ് പൊലീസ്.  4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എഞ്ചിനാണ് ഈ കാറിന്‍റെ ഹൃദയം. ഒമ്പത് സ്‍പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍. പൂജ്യത്തില്‍ നിന്നും 100 കിമീ വേഗമാര്‍ജ്ജിക്കാന്‍ വെറും 3.2 സെക്കന്‍ഡുകള്‍ മാത്രം മതി ഈ കാറിന്. മണിക്കൂറില്‍ 315 കിമീയാണ് പരമാവധിവേഗം. 

പുതിയ മെഴ്സിഡസ്-എഎംജി ജിടി 63 എസിന്‍റെ വരവോടെ പോലീസിലെ ആഡംബര പട്രോളിങ് വാഹനങ്ങളുടെ എണ്ണം 15 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?