CES 2022 : കൊവിഡ് കേസുകൾ കൂടുന്നു, ഈ ഷോ ഒഴിവാക്കി ഈ വണ്ടിക്കമ്പനികളും

By Web TeamFirst Published Dec 31, 2021, 11:31 AM IST
Highlights

ജനറല്‍ മോട്ടോഴ്‍സിന് പിന്നാലെ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ഈ വാഹന നിര്‍മ്മാതാക്കളും. തീരുമാനം കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍

ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ടെക് ഇവന്റുകളിൽ ഒന്നായ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (CES) 2022-ൽ വ്യക്തിഗത പങ്കാളിത്തത്തിന്റെ പദ്ധതികൾ റദ്ദാക്കി വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും. CES 2022 ജനുവരി അഞ്ച് മുതല്‍ എട്ട് വരെ ലാസ് വെഗാസിൽ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.  എന്നാൽ അമേരിക്കയിലും ലോകമെമ്പാടുമുള്ള കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ഒമിക്രോണ്‍ വേരിയന്‍റിന്‍റെ  നടത്തിപ്പിനെ സംശയത്തിലാക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇവന്റില്‍ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കാനും ഡിജിറ്റൽ മാർഗങ്ങളിലൂടെ ഉൽപ്പന്നങ്ങളും പുതുമകളും പ്രദർശിപ്പിക്കാനും ആണ്  മെഴ്‌സിഡസ്-ബെൻസ് തീരുമാനിച്ചിരിക്കുന്നത്. നിറം മാറുന്ന ബോഡി പാനലുകളും ഹൈ-എൻഡ് വെഹിക്കിൾ തിയേറ്റർ സംവിധാനവും ഉൾപ്പെടുന്ന നിരവധി പുതുമകൾ ബിഎംഡബ്ല്യു പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇനി ഇവയ്‌ക്കും കമ്പനി ഡിജിറ്റൽ മാർഗങ്ങളെ ആശ്രയിച്ചേക്കും.

സാങ്കേതിക തകരാര്‍, ഈ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ബെന്‍സ്

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറൽ മോട്ടോഴ്‍സും CES 2022-ൽ നേരിട്ട് പങ്കെടുക്കുന്നത് ഒഴിവാക്കിയിരുന്നു. തീയതിയോട് അടുക്കുമ്പോള്‍ മറ്റ് കാർ നിർമ്മാതാക്കളും ഇതേ ദിശ പിന്തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

CES 2022-ൽ നിന്ന് പിൻവാങ്ങുകയോ അല്ലെങ്കിൽ വ്യക്തിപരമായി ഹാജരാകാതിരിക്കുകയോ ചെയ്‍ത പ്രധാന ടെക് കമ്പനികളിലും ബ്രാൻഡുകളിലും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോമ്‍ എന്നിവ ഉൾപ്പെടുന്നു. ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതിനൊപ്പം ഓരോ ദിവസവും ആയിരക്കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടുന്നതിനാൽ, ലോജിസ്റ്റിക്‌സും ബുദ്ധിമുട്ടാകുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

 ചൈനയ്ക്കായി X5ന്‍റെ പുതിയ പതിപ്പ് തയ്യാറാക്കി ബിഎംഡബ്ല്യു

അതേസമയം പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് CES 2022-ന്റെ സംഘാടകർ പറഞ്ഞു. പൂർണ്ണമായും വാക്സിനേഷൻ എടുത്തവര്‍ക്കും ശരിയായി മാസ്‍ക് ധരിച്ചവരുമായ ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ, കൂടാതെ ഓൺ-സൈറ്റ് ടെസ്റ്റിംഗ് സൗകര്യവും ഉണ്ടായിരിക്കും എന്നും സംഘാടകര്‍ പറയുന്നു.

click me!