എതിരാളികളെ നിഷ്‍പ്രഭരാക്കും മേഴ്‍സിഡസ് ബെന്‍സ് ഇ ക്ലാസ്

By Web TeamFirst Published Feb 11, 2021, 7:30 PM IST
Highlights

ആഡംബര കാര്‍ സെഗ്മെന്‍റില്‍ മെഴ്‌സിഡസ് ബെൻസിനെ വേറിട്ടു നിര്‍ത്തുന്നതില്‍ മെഴ്‌സിഡസ് മി കണക്റ്റ് സാങ്കേതികവിദ്യ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒരാളുടെ ജീവിതശൈലിയുമായി കാറിനെ യഥാർത്ഥത്തിൽ ബന്ധിപ്പിക്കുന്ന നിരവധി സവിശേഷതകൾ ഈ സാങ്കേതിക വിദ്യ വാഗ്‍ദാനം ചെയ്യുന്നുണ്ട്. 
 

ലോകം ഡിജിറ്റലായി മാറുന്നുവെന്നതിൽ സംശയമില്ല. സ്‍മാർട്ട് ടിവികൾ മുതൽ വാച്ചുകൾ, ഫോണുകൾ, ലാപ്‌ടോപ്പ് തുടങ്ങി ഇന്നു നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും സ്വയം ചിന്തിക്കാനുള്ള കഴിവുണ്ട്. സാങ്കേതികവിദ്യ ലോകമെമ്പാടും സ്വീകാര്യമായിരിക്കുന്നു ഇന്ന്. കാരണം, അത് നമ്മുടെ ജീവിതത്തെ ലളിതമാക്കി മാറ്റിയിരിക്കുന്നു. മാത്രമല്ല പുതിയ ആപ്ലിക്കേഷനുകളുടെയും സോഫ്റ്റ്‍വെയറുകളുടെയുമൊക്കെ സഹായത്തോടെ ജീവിതത്തെ കൂടുതല്‍ എളുപ്പവുമാക്കി തീര്‍ത്തിരിക്കുന്നു. 

നിങ്ങളുടെ കാർ എന്തുകൊണ്ട് വ്യത്യസ്‍തമായിരിക്കണം? ലോകത്തെ പ്രമുഖ ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ലോകോത്തര സാങ്കേതികവിദ്യ അതിന്റെ കാറുകളിൽ ഉള്‍പ്പെടുത്തുന്നതില്‍ സ്വയം സമർപ്പിതരാണ്. തങ്ങളുടെ കാറുകളെ ഉപയോക്തൃ സൗഹൃദവും സുരക്ഷിതവും മികച്ചതുമാക്കി മാറ്റുന്നതിനായി കമ്പനി നിരന്തം പ്രവർത്തിക്കുന്നു. മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസിൽ ഈ ഗുണങ്ങളൊക്കെ ഒന്നുചേര്‍ന്നിരിക്കുന്നു. ഡിസൈൻ, സുരക്ഷ, സ്ഥിരത, നവീകരണം, സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളിലെയും ചെക്ക് മാർക്കുകൾ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് പാലിക്കുന്നു. ഇന്‍റലിജന്‍സും സ്പോര്‍ട്ടി ലുക്കുമൊക്കെച്ചേര്‍ന്ന കമ്പനിയുടെ മാസ്റ്റര്‍ പീസ് സൃഷ്‍ടിയാണ് അക്ഷരാര്‍ത്ഥത്തില്‍ ഇ ക്ലാസ്.   ഈ വാഹനത്തിന്‍റെ ഏറ്റവും മികച്ച സവിശേഷത മെഴ്‌സിഡസ് മി കണക്റ്റ് ടെക്‌നോളജിയാണ്. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ അപ്‌ഡേഷനും ബെന്‍സ് ഇ ക്ലാസില്‍ ലഭിച്ചിരിക്കുന്നു. 

ആഡംബര കാര്‍ സെഗ്മെന്‍റില്‍ മെഴ്‌സിഡസ് ബെൻസിനെ വേറിട്ടു നിര്‍ത്തുന്നതില്‍ മെഴ്‌സിഡസ് മി കണക്റ്റ് സാങ്കേതികവിദ്യ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒരാളുടെ ജീവിതശൈലിയുമായി കാറിനെ യഥാർത്ഥത്തിൽ ബന്ധിപ്പിക്കുന്ന നിരവധി സവിശേഷതകൾ ഈ സാങ്കേതിക വിദ്യ വാഗ്‍ദാനം ചെയ്യുന്നുണ്ട്. 

വോയ്‌സ് നിയന്ത്രണ സഹായത്തോടെ ഇൻ-ഹോം സംയോജനം
നിങ്ങളുടെ വസതിയിലെ സോഫയുടെ സുഖത്തിൽ ഇരുന്നുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ഒരു മെഴ്‌സിഡസ് ബെൻസ് വാഹനം നിയന്ത്രിക്കാൻ ഇപ്പോൾ സാധിക്കും. മെഴ്‌സിഡസ് മി കണക്റ്റ് ഉപയോഗിച്ച് ആമസോൺ അലക്സാ അല്ലെങ്കിൽ ഗൂഗിള്‍ ഹോം ലിങ്കു ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. മെഴ്‌സിഡസ് മി കണക്റ്റ് ഉപയോഗിച്ച് നിങ്ങളുടെ കാറിലേക്കു ശബ്‍ദ സന്ദേശങ്ങള്‍ നല്‍കാനും നിങ്ങള്‍ക്ക് സാധിക്കും.  വാഹനം ലോക്ക് ചെയ്യുക, ചൂടാക്കുക, അല്ലെങ്കിൽ നാവിഗേഷനായി ഒരു വിലാസം അയയ്‌ക്കുക തുടങ്ങിയവ വോയിസ് കമാന്‍ഡിലൂടെ നിങ്ങള്‍ക്ക് സാധിക്കും. 

മെഴ്‌സിഡസ് മി ആപ്പുമായുള്ള മൊബൈൽ സംയോജനം
നിങ്ങളുടെ മൊബൈൽ ഉപകരണവുമായി വാഹനത്തെ ബന്ധിപ്പിക്കുന്ന വളരെ ശക്തമായ ആപ്ലിക്കേഷനാണ് മെഴ്‌സിഡസ് മി കണക്റ്റ്.  നിങ്ങളുടെ സൗകര്യത്തിന് അനുസൃതമായി ഈ അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ ചില സവിശേഷതകള്‍ താഴെപ്പറയുന്നു.

  • ടയർ മർദ്ദം, ഇന്ധന നില, കാർ ക്യാബിന്റെ താപനില നിയന്ത്രിക്കൽ, ബ്രേക്കുകളുടെ അവസ്ഥ  തുടങ്ങിയ വാഹന വിവരങ്ങൾ പരിശോധിക്കാം
  • വെഹിക്കിൾ ലൊക്കേറ്റർ ഉപയോഗിച്ച് നിങ്ങളുടെ മെഴ്‌സിഡസ് ബെൻസ് എവിടെ പാർക്ക് ചെയ്‍തിരിക്കുന്നുവെന്ന് അനായാസേന ട്രാക്ക് ചെയ്യാനാകും
  • വിദൂര കാർ ലോക്കിംഗ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ കാർ ലോക്കുചെയ്യാനോ അൺലോക്കുചെയ്യാനോ സാധിക്കും. അഥവാ നിങ്ങള്‍ വാഹനം ലോക്ക് ചെയ്യാന്‍ മറന്നിരിക്കുകയാണെങ്കില്‍ ഈ സംവിധാനം നിങ്ങള്‍ക്ക് ഒരു അറിയിപ്പ് നല്‍കും
  • നിങ്ങൾക്ക് മെഴ്‌സിഡസ് മി കണക്റ്റ് ആപ്ലിക്കേഷനിലേക്ക് നേരിട്ട് ലക്ഷ്യസ്ഥാനങ്ങളോ നാവിഗേഷൻ നിർദ്ദേശങ്ങളോ അയയ്‌ക്കാനും സാധിക്കും

പാട്ടുകള്‍ പ്ലേ ചെയ്യുക, സ്വീകരിക്കുക എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ മെഴ്‌സിഡസ് മി കണക്റ്റ് ആപ്ലിക്കേഷന് ചെയ്യാൻ സാധിക്കും. ട്രാഫിക് വിവരങ്ങള്‍ നല്‍കാനും ആവശ്യമുള്ളപ്പോൾ അടിയന്തര സഹായം എത്തിക്കാനും മെഴ്‌സിഡസ് മി കണക്റ്റ് അപ്ലിക്കേഷന് സാധിക്കും. 

സാങ്കേതിക വിദ്യയില്ലാതെ ഇന്നത്തെ ലോകത്ത് അതിജീവിക്കുക സാധ്യമല്ല. സാങ്കേതികവിദ്യയെ അവിഭാജ്യ ഘടകമായി സ്വീകരിച്ച് കൂടുതല്‍ മുന്നോട്ട് ഓരോ ചുവടും വയ്ക്കുകയാണ് മേഴ്‍സിഡസ് ബെന്‍സ്. 

കൂടുതല്‍ അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക


 

click me!