EQS ഇലക്ട്രിക് സെഡാന്‍റെ നിര്‍മ്മാണം തുടങ്ങി ബെന്‍സ്

Web Desk   | Asianet News
Published : May 15, 2021, 02:33 PM IST
EQS ഇലക്ട്രിക് സെഡാന്‍റെ നിര്‍മ്മാണം തുടങ്ങി ബെന്‍സ്

Synopsis

അടുത്തിടെ ആഗോളതലത്തില്‍ അനാവരണം ചെയ്യപ്പെട്ട EQS ഇലക്ട്രിക് സെഡാന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ് കമ്പനി

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ  ഇലക്ട്രിക് വാഹന ബ്രാന്‍ഡാണ് ഇക്യു. കമ്പനിയുടെ ഈ ഉപ ബ്രാന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിച്ചുവരികയാണ് കമ്പനി.  ബെന്‍സിന്‍റെ പൂര്‍ണ വൈദ്യുത വാഹനമാണ് മെഴ്‌സേഡസ് ബെന്‍സ് ഇക്യുഎസ്. അടുത്തിടെ ആഗോളതലത്തില്‍ അനാവരണം ചെയ്യപ്പെട്ട EQS ഇലക്ട്രിക് സെഡാന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. EQS ഇലക്ട്രിക് സെഡാന്റെ ആദ്യത്തെ യൂണിറ്റ് ജര്‍മ്മനിയിലെ സിന്‍ഡെല്‍ഫിംഗനില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ 56 -ാം അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറക്കിയതായി ഓട്ടോ വീക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

എസ് ക്ലാസ് സെഡാന്റെ ഇലക്ട്രിക് വകഭേദമാണ് ഇക്യുഎസ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി മെഴ്‌സേഡസ് ബെന്‍സ് വികസിപ്പിച്ച ഇവിഎ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ വാഹനമാണ് ഇക്യുഎസ് സെഡാന്‍. ഡബ്ല്യുഎല്‍ടിപി അനുസരിച്ച് ഏകദേശം 478 മൈല്‍ അഥവാ 770 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രണ്ട് വകഭേദങ്ങളില്‍ 2022 മെഴ്‌സേഡസ് ഇക്യുഎസ് ലഭിക്കും. രണ്ട് വേരിയന്റുകളും ഉപയോഗിക്കുന്നത് 108.7 കിലോവാട്ട്ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ്. ഇക്യുഎസ് 450പ്ലസ് എന്ന ബേസ് വേര്‍ഷന്റെ പിറകിലെ ആക്‌സിലില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കും. ഈ മോട്ടോര്‍ 329 കുതിരശക്തി കരുത്തും 550 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മുന്നിലെ ആക്‌സിലില്‍ കൂടി ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചതോടെ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭിച്ച വേര്‍ഷനാണ് ഇക്യുഎസ് 580 4മാറ്റിക്. രണ്ട് മോട്ടോറുകളും ചേര്‍ന്ന് ആകെ 516 എച്ച്പി കരുത്തും 828 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ഈ വലുപ്പവും ഭാരവും ഉണ്ടെങ്കിലും പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കാന്‍ 4.1 സെക്കന്‍ഡ് മതി.

ഇക്യുഎസ് സെഡാന്റെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ യഥാക്രമം 5,216 എംഎം, 1,926 എംഎം, 1,512 എംഎം, 3,210 എംഎം എന്നിങ്ങനെയാണ്. അളവുകള്‍ വലുതെങ്കിലും, ഡ്രാഗ് കോഎഫിഷ്യന്റ് 0.20 മാത്രമാണെന്ന് മെഴ്‌സേഡസ് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ എയ്‌റോഡൈനാമിക് ക്ഷമതയുടെ കാര്യത്തില്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത ടെസ്‌ല മോഡല്‍ എസ് കാറിനേക്കാള്‍ കേമനാണ് മെഴ്‌സേഡസ് ഇക്യുഎസ്. മാത്രമല്ല, സീരീസ് പ്രൊഡക്ഷന്‍ നടത്തുന്ന ലോകത്തെ ഏറ്റവും മികച്ച എയ്‌റോഡൈനാമിക് കാറാണ് ഇക്യുഎസ്.

എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍ ലഭിച്ച ആദ്യ മെഴ്‌സേഡസ് ബെന്‍സ് കാര്‍ കൂടിയാണ് ഈ ഫുള്‍ സൈസ് ഫ്ലാഗ് ഷിപ്പ് സെഡാന്‍. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മധ്യഭാഗത്തെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പാസഞ്ചറുടെ ഭാഗത്തെ ടച്ച്‌സ്‌ക്രീന്‍ എന്നീ മൂന്ന് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേകള്‍ ഉള്‍പ്പെടുന്ന വലിയ ഗ്ലാസ് ഡാഷ്‌ബോര്‍ഡാണ് എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍.

അമേരിക്കന്‍ വിപണിയില്‍ ഈ വാഹനം ഉടന്‍ വില്‍പ്പനയ്ക്ക് എത്തും. വരാനിരിക്കുന്ന ഇക്യുഇ, ഇക്യുഇ എസ്‌യുവി, ഇക്യുഎസ് എസ്‌യുവി എന്നീ മോഡലുകളും പുതിയ ഇവിഎ (ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോം ഉപയോഗിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ