വെന്‍റിലേറ്റര്‍ നിര്‍മ്മാണത്തിന് എംജിയും മാക്‌സ് വെന്റിലേറ്ററും കൈകോര്‍ക്കുന്നു

By Web TeamFirst Published Apr 29, 2020, 3:17 PM IST
Highlights

മാക്‌സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ്

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ്.

ഈ സാഹചര്യത്തില്‍ രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് വെന്റിലേറ്ററുകള്‍ അനിവാര്യമാണെന്നും അതുകൊണ്ടാണ് ഈ ഉപകരണം നിര്‍മിക്കാന്‍ എംജി തീരുമാനിച്ചിരിക്കുന്നതെന്നും എംജി ഇന്ത്യ വ്യക്തമാക്കി. മാക്‌സ് വെന്റിലേറ്റര്‍ കമ്പനിയുമായുള്ള കൂട്ടുകെട്ടിലൂടെ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും പരമാവധി വേഗത്തിലും വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ സാധിക്കുമെും എംജി ഇന്ത്യ വ്യക്തമാക്കി. 

എംജിയും മാക്‌സുമായി ചേര്‍ന്ന് ആദ്യഘട്ടമായി പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്താനാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ആശുപത്രികളുമായും ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ശേഷം ആവശ്യം പരിഗണിച്ചും  പിന്നീട് വെന്റിലേറ്റര്‍ നിര്‍മാണം ഉയര്‍ത്തും. 

എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരിക്കും വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. വെന്റിലേറ്ററിന്റെ ഡിസൈനും മാതൃകയും കമ്പനി മുമ്പുതന്നെ ഒരുക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുറഞ്ഞ ചിലവില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വെന്റിലേറ്റര്‍ ഡിസൈന്‍ ഒരുക്കുന്ന യുവാക്കള്‍ക്ക് എംജി മോട്ടോഴ്‌സ് സമ്മാനം പ്രഖ്യാപിച്ചിരുന്നു.

നേരത്തെ രോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായം എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി 100 ഹെക്ടര്‍ എസ്‌യുവികളും  ഇന്ധനവും ഡ്രൈവര്‍മാരേയും കമ്പനി വിട്ടുനല്‍കിയിരുന്നു. 

click me!