
ഇന്ത്യന്‍ വാഹന വിപണിയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായ കമ്പനിയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ്. ഇപ്പോഴിതാ ഇന്ത്യയില്‍ പുതുതായി നിക്ഷേപം നടത്താനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് എംജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി 2022 അവസാനത്തോടെ 2,500 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് കമ്പനി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ ഹാലോളിലെ പ്ലാന്റിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് പുതുതായി നിക്ഷേപം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനകം 3,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം അവസാനത്തോടെ 2500 കോടി രൂപ കൂടി നിക്ഷേപിക്കും എന്നും കമ്പനി പ്രതിനിധി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മൊത്തം നിക്ഷേപം 5,500 കോടി രൂപയില്‍ എത്തും,' എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 'മെറ്റീരിയല്‍ സപ്ലൈകളെ ആശ്രയിച്ച് പ്രതിമാസം 7,000 യൂണിറ്റുകള്‍ ഉപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു, കമ്പനിയുടെ നിലവിലെ ശേഷി പ്രതിമാസം 4,000-4,500 യൂണിറ്റാണ്. നിലവില്‍, മെറ്റീരിയല്‍ വിതരണത്തിന്റെ കുറവ്, പ്രത്യേകിച്ച് സെമികണ്ടക്ടര്‍ ക്ഷാമം എംജി മോട്ടോഴ്‌സിന്റെ ഉല്‍പ്പാദനത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ കൂടി ചുവടുവച്ച് എംജി മോട്ടോഴ്‌സ് മിഡ്-സൈസ് എസ്യുവി ആസ്റ്റര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ദീപാവലിക്ക് മുമ്പായി ഈ മോഡല്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അതേസമയം, സെമികണ്ടക്ടര്‍ ക്ഷാമം ഉല്‍പ്പാദനത്തിന് തിരിച്ചടിയാകുമെങ്കിലും ഈ വര്‍ഷം 100 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ 5,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് 2018 ല്‍ എംജി മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു.
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡല്‍ ഹെക്ടര്‍ എസ്‍യുവി ആണ്. രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. 2019 ജൂണ്‍ 27നാണ് ഹെക്ടറുമായി എംജി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona