ടിയാഗോയെക്കാള്‍ വിലക്കുറവ് , ടാറ്റയുടെ കഞ്ഞിയില്‍ മണ്ണിടുമോ ചൈനീസ് കമ്പനി?!

By Web TeamFirst Published Oct 6, 2022, 2:46 PM IST
Highlights


ലോഞ്ച് ചെയ്‍തുകഴിഞ്ഞാൽപുതിയ എംജി ഇലക്ട്രിക് കാർ , അടുത്തിടെ പുതുതായി  ടാറ്റ പുറത്തിറക്കിയ ടിയാഗോ ഇവിക്ക് എതിരായി മത്സരിക്കും. 

ന്ത്യൻ വിപണിയിലെ തങ്ങളുടെ നാലാമത്തെ മോഡല്‍ 2023-ൽ എത്തുമെന്ന് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ സ്ഥിരീകരിച്ചു. എംജിയില്‍ നിന്നുള്ള ഇന്ത്യയിലെ അടുത്ത വലിയ ലോഞ്ച് വുളിംഗ് എയർ ഇവിയെ അടിസ്ഥാനമാക്കിയുള്ള എൻട്രി ലെവൽ ഇലക്ട്രിക് കാറായിരിക്കും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലോഞ്ച് ചെയ്‍തുകഴിഞ്ഞാൽപുതിയ എംജി ഇലക്ട്രിക് കാർ , അടുത്തിടെ പുതുതായി  ടാറ്റ പുറത്തിറക്കിയ ടിയാഗോ ഇവിക്ക് എതിരായി മത്സരിക്കും. 8.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെ വിലയുള്ള നാല് ട്രിമ്മുകളിലാണ് ടിയാഗോ ഇവി വാഗ്‍ദാനം ചെയ്യുന്നത്. തങ്ങളുടെ പുതിയ ഇവി 10 ലക്ഷം രൂപയിൽ താഴെ വരുമെന്ന് എംജി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കടുത്ത വെല്ലുവിളിയാകും ടിയാഗോ ഇവി നേരിടേണ്ടിവരിക. വാഹനം ഇന്ത്യൻ നിരത്തില്‍ പരീക്ഷണത്തിലാണെന്ന റഷ് ലൈനും റിപ്പോര്‍ട്ട് ചെയ്യുന്നു.

വില കുറഞ്ഞ ഈവി'; ടാറ്റ ബുക്കിംഗ് തുടങ്ങുക ഈ ദിവസം, ആദ്യ പതിനായിരം പേര്‍ക്ക് മോഹവില!

ആഗോള വിപണികളിൽ, എംജി എയർ സ്റ്റാൻഡേർഡ് വീൽബേസ് (SWB), ലോംഗ് വീൽബേസ് (LWB) എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഈ രണ്ട് മോഡലുകൾക്കും 1,505 എംഎം വീതിയും 1,631 എംഎം ഉയരവും ഉണ്ട്. എന്നിരുന്നാലും സ്റ്റാൻഡേർഡ് വീൽബേസ്, ലോംഗ് വീൽബേസ് വേരിയന്റുകളുടെ നീളം യഥാക്രമം 2,599mm, 2,974mm എന്നിങ്ങനെയാണ്. ആദ്യത്തേത്  രണ്ട് സീറ്റ് ലേഔട്ടിൽ വരുന്നു, രണ്ടാമത്തേത് നാല് സീറ്റ് കോൺഫിഗറേഷനിൽ ലഭ്യമാണ്. ഇവിടെ, കമ്പനി രണ്ട് ഡോർ ബോഡി സ്റ്റൈൽ പതിപ്പ് കൊണ്ടുവന്നേക്കാം.

എംജിയുടെ എഞ്ചിനീയറിംഗ് ടീം അതിന്റെ ബാറ്ററി തെർമൽ മാനേജ്‌മെന്റ് സിസ്റ്റവും ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് എയർ കണ്ടീഷനും അപ്‌ഡേറ്റ് ചെയ്യും. വരാനിരിക്കുന്ന എംജി ഇലക്ട്രിക് കാർ മറ്റൊരു നെയിംപ്ലേയിറ്റോടെ അവതരിപ്പിച്ചേക്കാം. ഇതിന് ബോക്‌സി സ്റ്റാൻസ് ഉണ്ടായേക്കാം. കൂടാതെ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളും ഉൾക്കൊള്ളുന്നു.  

30kW (40bhp), 50kW (67bhp), യഥാക്രമം 200km, 300km എന്നിങ്ങനെ രണ്ട് ഇലക്ട്രിക് മോട്ടോർ ഓപ്ഷനുകളിലാണ് ചൈന-സ്പെക്ക് വുളിംഗ് എയര്‍ ഇവി വാഗ്ദാനം ചെയ്‍തിരിക്കുന്നത്. രണ്ടും സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇന്ത്യ-സ്പെക് പതിപ്പിനായി, എംജി മോട്ടോർ ഇന്ത്യ ടാറ്റ ഓട്ടോകോമ്പിൽ നിന്ന് ബാറ്ററി പാക്ക് ഉറവിടമാക്കും. 

ചൈനീസ് മാർക്കറ്റ് പരിശോധിച്ചാൽ, വിൽപ്പന ചാർട്ടുകളുടെ മുകളിൽ വുളിംഗ് മിനി ഇവിയെ കാണാം. ഈ ചെറിയ ഇവികൾ ചൈനയിൽ വളരെ ജനപ്രിയമാണ്. 2022 ജൂലൈ മാസത്തിൽ മാത്രം ഈ ഈവിയുടെ 56,609 യൂണിറ്റുകൾ ചൈനയില്‍ വിറ്റു. ചൈനയിലെ നഗര യാത്രകൾ ലക്ഷ്യമിടുന്ന ഒരു ടൂ ഡോർ ഇലക്ട്രിക് ഹാച്ച്ബാക്കാണ് എംജി എയര്‍ ഇവി. ഇന്ത്യയിലും ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. 

"നെഞ്ചാണേലഞ്ചിക്കൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടിമാരൻ.." മൊഞ്ചനായി ടാറ്റാ പഞ്ച്, നെഞ്ച് നീറി എതിരാളികള്‍!

എംജി എയർ ഇവി ഒരു ആൾട്ടോ 800-നേക്കാൾ ചെറുതാണ്. ചൈനയിലെ ജിഎസ്ഇവി (ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സംയുക്ത സംരംഭമായ എസ്എഐസി-ജിഎം-വുലിംഗ് ആണ് ഇത് നിർമ്മിക്കുന്നത്. ഇന്ത്യയില്‍ കഴിയുന്നത്ര പ്രാദേശികവൽക്കരണത്തോടെ വാഹനത്തെ അവതരിപ്പിക്കാനാണ് സാധ്യത. 

ചൈനയിൽ, എയർ ഇവിക്ക് 30 kW (40 bhp), 50 kW (67 bhp) മോട്ടോർ ഓപ്ഷനുകൾ ലഭിക്കുന്നു, സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ്. ഇന്ത്യയിൽ പരീക്ഷണം നടത്തിയ എംജി എയർ ഇവിക്ക് പിന്നിൽ ടെയിൽ-ഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ ലഭിക്കുന്നു. 12 ഇഞ്ച് വീലിനൊപ്പം, സൈഡ്-ഹിംഗ്ഡ് ടെയിൽ‌ഗേറ്റാണോ ടോപ്പ്-ഹിംഗ്ഡ് ടെയിൽ‌ഗേറ്റാണോ ഇതിന് ലഭിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
 

click me!