500 കിമീ മൈലേജുള്ള കാറുമായി ചൈനീസ് വണ്ടിക്കമ്പനി!

By Web TeamFirst Published Jun 11, 2020, 3:51 PM IST
Highlights

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്.  ZS ഇലക്ട്രിക്കിന്റെ റേഞ്ച് കൂടിയ പതിപ്പും എത്തുകയാണ്.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. 

2020 ജനുവരിയില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്‌യുവി എംജിയുടെ ZS ഇലക്ട്രിക്കിന്റെ റേഞ്ച് കൂടിയ പതിപ്പും എത്തുകയാണ്. നിലവില്‍ 340 കിിലോ മീറ്ററായിരുന്നു വാഹനത്തിന്‍റെ റേഞ്ച്. എന്നാല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന മോഡല്‍ ആണ് പുതുതായി എത്തുന്നത്.

2022-ഓടെ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം എംജി അവതരിപ്പിക്കും. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ മാത്രമാണ് എംജി ZS ഇലക്ട്രിക് എത്തിച്ചിരുന്നത്. എന്നാല്‍, വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഉള്‍പ്പെടെ പുതിയ ആറ് നഗരങ്ങളിലേക്ക് കൂടി ഈ വാഹനത്തിന്റെ നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 3000-ത്തില്‍ അധികം ബുക്കിങ്ങ് എംജി ZS ഇലക്ട്രിക് സ്വന്തമാക്കി. ഈ വാഹനത്തിന് 19.88 ലക്ഷം മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിലുള്ളത്. ZS ഇലക്ട്രികിന് കരുത്തേകുന്നത് 44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററി പാക്കാണ്. ഇത് 143 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.5 സെക്കന്റ് മതി. ഈ വാഹനത്തിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

എം‌ജി ZS ഇലക്ട്രിക് വാഹനത്തിൽ ബ്രാൻഡിന്റെ സിഗ്‌നേച്ചർ ഒമേഗ ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ക്രോം ഘടകങ്ങൾ പതിപ്പിച്ച കോൺകേവ് ഗ്രില്ല്, ചാർജിംഗ് പോർട്ടുകൾ വെളിപ്പെടുത്തുന്നതിന് മുകളിലേക്ക് സ്ലൈഡുചെയ്യുന്ന കമ്പനി ലോഗോ, 17 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകൾ എന്നിവ ഉൾപ്പെടുന്നു.

ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്.  കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്.

സ്റ്റൈലിന് ഏറെ പ്രധാന്യം നല്‍കുന്ന ഇന്റീരിയറാണ് വാഹനത്തില്‍. കറുപ്പാണ് ഇന്റീരിയറിന്റെ നിറം. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത കോക്പിറ്റ് സെന്റര്‍ കണ്‍സോളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവയാണ് എന്നിവ സെന്റര്‍ കണ്‍സോളിന്റെ ഭാഗമാകും.

click me!