പജേറോ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

Web Desk   | others
Published : Jul 30, 2020, 03:29 PM ISTUpdated : Aug 05, 2020, 10:12 PM IST
പജേറോ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

Synopsis

പജേറോ എസ്‍യുവിയുടെ ഉല്‍പ്പാദനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ വില്‍ക്കുന്ന പജേറോ സ്‍പോര്‍ട്ടുമായി നിര്‍ത്തലാക്കുന്ന ഈ വാഹനത്തിന് ബന്ധമൊന്നും ഇല്ലെന്നും ഓട്ടോ കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പജേറോ എസ്‌യുവി ആഗോള വിപണിയിൽ നിന്നും പിൻവലിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷി എന്ന് റിപ്പോര്‍ട്ട്. ജപ്പാനിൽ ഈ എസ്‌യുവി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതിനാലാണ് വാഹനത്തിന്റെ നിർമ്മാണം നിർത്തുന്നത് എന്ന് റഷ്‍ ലൈന്‍, ഓട്ടോ കാര്‍, ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാനില്‍ ഈ വാഹനത്തിന്‍റെ നിര്‍മ്മാണം കമ്പനി നേരത്തെ അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ വില്‍ക്കുന്ന പജേറോ സ്‍പോര്‍ട്ടുമായി നിര്‍ത്തലാക്കുന്ന ഈ വാഹനത്തിന് ബന്ധമൊന്നും ഇല്ല എന്നും ഇന്ത്യയില്‍ മൊണ്ടേറോ എന്നും ആഗോള വിപണിയില്‍ പജേറോ എന്നും അറിയപ്പെടുന്ന വാഹനത്തിന്‍റെ നിര്‍മ്മാണമാണ് കമ്പനി അവസാനിപ്പിക്കുന്നതെന്നുമാണ് ഓട്ടോ കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജപ്പാനിലെ ആറാമത്തെ വലിയ വാഹന നിർമാതാക്കളായ മിത്സുബിഷി നിലവില്‍ 1.3 ബില്യൺ ഡോളറിന്റെ നഷ്ടം റിപ്പോർട്ട് ചെയ്‍തിരിക്കുകയാണ്. ഇതുമൂലം കമ്പനി ഉൽ‌പാദനം കുറയ്ക്കാനും ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാനും ലാഭമല്ലാത്ത ഡീലർഷിപ്പുകൾ അടയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ്.

 പുനരുധാരണ പദ്ധതിയുടെ ഭാഗമായി, മിത്സുബിഷി വടക്കേ അമേരിക്ക, യൂറോപ്പ്, ലാഭമല്ലാത്ത മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സാന്നിധ്യം കുറയ്ക്കുകയും ഏഷ്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

മോണ്ടെറോ എന്നറിയപ്പെടുന്ന നിലവിലെ തലമുറ മിത്സുബിഷി പജെറോയ്ക്ക് 2015 -ലാണ് അവസാനമായി ഫെയ്‌സ്‌ലിഫ്റ്റ്‌ ലഭിച്ചത്. ഈ വാഹനം ഇപ്പോഴും ഓസ്‌ട്രേലിയ പോലുള്ള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. 

എന്നാല്‍ തെക്ക്-കിഴക്കൻ ഏഷ്യൻ വിപണികളിൽ അടുത്തിടെ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പായ പജെറോ സ്‌പോർട്ട് ഈ വാഹനത്തില്‍ നിന്നും തികച്ചും  വ്യത്യസ്‍തമാണ്.
 

PREV
click me!

Recommended Stories

മാരുതി സുസുക്കിയുടെ അപ്രതീക്ഷിത ഓഫർ: ഇന്ന് അവസാന അവസരം!
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ