എര്‍ടിഗയെ ലക്ഷ്യമിട്ട് മോഹവിലയില്‍ ഒരു മോഡല്‍, നെഞ്ചിടിച്ച് മാരുതി

Published : Jan 07, 2020, 02:58 PM IST
എര്‍ടിഗയെ ലക്ഷ്യമിട്ട് മോഹവിലയില്‍ ഒരു മോഡല്‍, നെഞ്ചിടിച്ച് മാരുതി

Synopsis

ഇപ്പോഴിതാ ഇന്ത്യന്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മിതിസുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എന്ന എംപിവി. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രം ഓണ്‍ലൈന്‍ മാധ്യമമായ ഗാഡിവാഡിയാണ് പുറത്തുവിട്ടത്. 

എംപിവി സെഗ്മെന്‍റില്‍ മാരുതി സുസുക്കി എർടിഗയ്ക്ക് എതിരാളിയുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ മിത്‍സുബിഷിയുടെ എക്സ്പാൻഡർ എത്തുന്നതായുള്ള വാര്‍ത്തകള്‍ക്ക് രണ്ട് വര്‍ഷത്തോളം പഴക്കമുണ്ട്.  2018ല്‍  പുതിയ ഔട്ട്ലാൻഡറിനെ പുറത്തിറക്കുന്ന ചടങ്ങിലാണ് എംപിവിയെ ഇന്ത്യയിലെത്തിക്കുമെന്ന് മിത്‍സുബിഷി  പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ഇന്ത്യന്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മിതിസുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എന്ന എംപിവി. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രം ഓണ്‍ലൈന്‍ മാധ്യമമായ ഗാഡിവാഡിയാണ് പുറത്തുവിട്ടത്. 

ഇന്തോനീഷ്യൻ വിപണിയിൽ സുസുക്കി എർട്ടിഗയുടെ എതിരാളിയാണ് എക്സ്പാൻഡർ. 2018 ആദ്യം ഇന്തോനീഷ്യയിൽ പുറത്തിറങ്ങിയ ഈ വാഹനം അവിടെ സൂപ്പർ ഹിറ്റാണ്. മിത്സുബിഷിയുടെ ഡൈനാമിക് ഷീല്‍ഡ് ഡിസൈന്‍ ശൈലിയിലാണ് വാഹനത്തിന്റെ ഡിസൈന്‍. എസ്‍യുവി മോഡലിന്റെ രൂപഭംഗിയും ഒരു എംപിവിയുടെ സൗകര്യങ്ങളും ഒത്തുചേര്‍ന്ന വാഹനമാണ് എക്‌സ്പാന്‍ഡര്‍. 

സ്റ്റൈലിഷും ക്ലാസിയുമായ ഇന്റീരിയറാണ് വാഹനത്തിന്‍റെ വലിയ പ്രത്യേകത. ഏഴ് പേർക്ക് സുഖമായി ഇരിക്കാം. 4,475 എംഎം നീളവും 1,750 എംഎം വീതിയും 1,700 എംഎം ഉയരവുമുള്ള വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ് 205എംഎമ്മും വീൽബെയ്സ് 2775 എംഎമ്മും ആണ്. മടക്കാവുന്ന സീറ്റുകളാണ് പിന്‍ നിരകളില്‍ നല്‍കിയിട്ടുള്ളത്. സീറ്റ് മടക്കിയാല്‍ 1630 ലിറ്റര്‍ വരെ ബൂട്ട് സ്‌പേസ് ഉയര്‍ത്താന്‍ കഴിയും. വിദേശ രാജ്യങ്ങളില്‍ കുടുംബ വാഹനം എന്ന ഖ്യാതി സ്വന്തമാക്കിയ വാഹനമാണ് എക്‌സ്പാന്‍ഡര്‍. 

ഇന്തോനീഷ്യൻ വിപണിയിൽ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് മിറ്റ്സുബിഷി എക്‌സ്പാന്‍ഡറിനുള്ളത്. 1.5 ലീറ്റർ എൻജിന് 104 പിഎസ് കരുത്തും 141 എൻഎം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളിലാണ് ട്രാന്‍സ്മിഷന്‍.

എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപുകൾ, പ്രൊജക്റ്റർ ഹെഡ്‍‌ലാംപുകൾ, മസ്കുലറായ വീൽ ആർച്ചുകൾ, ബോഡി ലൈനുകൾ എന്നിവയും എക്സ്പാൻഡറിന്റെ പ്രത്യേകതകളാണ്. ബോക്സി രൂപമുള്ള എംപിവികളിൽ നിന്നു വ്യത്യസ്തമായി മസ്കുലറായ രൂപവും എക്സ്പാന്‍ഡറിനെ വേറിട്ടതാക്കുന്നു.

ഫ്രണ്ട് വീല്‍ ഡ്രൈവാണ് വാഹനം. എബിഎസ്, ഇബിഡി, ആക്ടീവ് സ്റ്റെബിലിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ