വിറ്റിട്ടുംവിറ്റിട്ടും തീരുന്നില്ല, ഈ കാറുകളുടെ ഓൾഡ് സ്റ്റോക്ക് വമ്പൻ ഡിസ്‍കൌണ്ടിൽ ഒഴിവാക്കാൻ മാരുതി!

Published : Feb 27, 2024, 03:28 PM IST
വിറ്റിട്ടുംവിറ്റിട്ടും തീരുന്നില്ല, ഈ കാറുകളുടെ ഓൾഡ് സ്റ്റോക്ക് വമ്പൻ ഡിസ്‍കൌണ്ടിൽ ഒഴിവാക്കാൻ മാരുതി!

Synopsis

ഇന്ത്യയിൽ ഗ്രാൻഡ് വിറ്റാര, ജിംനി, ഫ്രോങ്ക്സ് തുടങ്ങിയ കാർ മോഡലുകളുടെ 2023ലെ സ്റ്റോക്കുകൾ ആകർഷകമായ കിഴിവിൽ വിൽക്കാൻ മാരുതി സുസുക്കി.

മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുകൾ ഇന്ത്യയിലെ കാർ മോഡലുകളിൽ ആകർഷകമായ ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഗ്രാൻഡ് വിറ്റാര, ജിംനി, ഫ്രോങ്ക്സ് തുടങ്ങിയ കാർ മോഡലുകൾക്ക് ആകർഷകമായ കിഴിവ് ലഭ്യമാണ്. MY2023 വിൽക്കാത്ത യൂണിറ്റുകൾ വിൽക്കാൻ മാരുതി സുസുക്കി ശ്രമിക്കുന്നതിനാൽ, നെക്സ മോഡലുകളുടെ കിഴിവ് വളരെ ഉയർന്നതാണ്.

2024 തുടങ്ങി രണ്ട് മാസമായെങ്കിലും, 2023 മുതൽ വിറ്റഴിക്കാത്ത സ്റ്റോക്കുകളുടെ ഗണ്യമായ ശേഖരമുണ്ട് മാരുതിക്ക് എന്നാണ് റിപ്പോർട്ടുകൾ. ഇതിനാൽ ഈ സ്റ്റോക്കുകൾ വിറ്റു തിർക്കാൻ മാരുതി ഡീലർഷിപ്പുകൾ ഉപഭോക്താക്കൾക്ക് ആകർഷകമായ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്, ഫ്രോങ്ക്സ് ടർബോ പെട്രോൾ വേരിയൻ്റുകൾക്ക് യഥാക്രമം 79,000 രൂപയും 83,000 രൂപയും കിഴിവ് ലഭിക്കും. എന്നിരുന്നാലും, വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഡീലർഷിപ്പുകൾ എല്ലാ മോഡലുകൾക്കും 50,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് മോഡലുകൾക്ക് 1.30 ലക്ഷം രൂപ കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്. മാരുതി സുസുക്കി ഇഗ്നിസിൻ്റെ മോഡൽ 2023 യൂണിറ്റുകൾക്കും സിയാസിനും യഥാക്രമം 61,000 രൂപയും 48,000 രൂപയും കിഴിവ് ലഭിക്കും.

ജിംനിയുടെ കാര്യം വരുമ്പോൾ, എസ്‌യുവിക്ക് 1.50 ലക്ഷം രൂപ ഔദ്യോഗിക കിഴിവ് ലഭിക്കും. മാരുതി സുസുക്കി ജിംനി തണ്ടർ എഡിഷൻ ഓഫറുകൾ നിർത്തലാക്കിയെങ്കിലും ഡീലർമാർ 50,000 രൂപ കിഴിവ് നൽകുന്നുണ്ട്. ജിംനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി തണ്ടർ എഡിഷൻ്റെ വില മാരുതി താൽക്കാലികമായി കുറച്ചിരുന്നു. യഥാർത്ഥ സ്റ്റിക്കർ വിലയിൽ 3.5 ലക്ഷം രൂപ വരെ കിഴിവോടെ ഇതിനകം തന്നെ എസ്‌യുവി വിൽപ്പന നടത്തിയതിനാൽ ജിംനിയുടെ 2023ലെ സ്റ്റോക്കുകൾ കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. 

youtubevideo

PREV
Read more Articles on
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ