
വിലകൂടിയ ഒരു കാർ സ്വന്തമാക്കണമെന്ന് പലരും മോഹിക്കുന്നുണ്ടാകും. എന്നാൽ ഈ കാറുകൾ വളരെ വിലയേറിയതിനാൽ ഒരു സാധാരണക്കാരന് അവ വാങ്ങാൻ പ്രയാസമാണ് . ഇന്ത്യയിലെ ചുരുക്കം ചില ബിസിനസുകാർക്കും വമ്പൻ മുതലാളിമാർക്കും സെലിബ്രിറ്റികൾക്കും മാത്രമേ ഇത്രയും വിലകൂടിയതും ആഡംബരപൂർണ്ണവുമായ കാറുകൾ സ്വന്തമായുള്ളൂ. ലോകത്തിലെ ഏറ്റവും വിലയേറിയതും എക്സ്ക്ലൂസീവ് ആയതുമായ അഞ്ച് കാറുകളെ അറിയാം.
ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളുടെ പട്ടികയിൽ റോൾസ് റോയ്‌സ് ലാ റോസ് നോയർ ഡ്രോപ്‌ടെയിൽ ഒന്നാം സ്ഥാനത്താണ് . ഈ കാറിന് ഏകദേശം 250 കോടി രൂപ വിലവരും . ഇതിന്റെ ഡിസൈൻ, നിറം, ഇന്റീരിയർ എന്നിവ പൂർണ്ണമായും കസ്റ്റമൈസ് ചെയ്യാം. കൂടാതെ അതിന്റെ ഡിസൈൻ ബ്ലാക്ക് ബക്കാരാറ്റ് റോസ് എന്ന പുഷ്പത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയപ്പെടുന്നു. ഈ കാർ ഒരു കോടീശ്വരൻ ബിസിനസ്സ് ടൈക്കൂണിന്റെ ഉടമസ്ഥതയിലുള്ളതാണ്. പക്ഷേ അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല .
അടുത്തതായി വരുന്നത് റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ആണ്. അതിന്റെ വില ഏകദേശം 234 കോടി രൂപ ആണ് . ഒരു യാച്ചിന്റെ രൂപകല്പനയിൽ , പിൻഭാഗം ഒരു മിനി ഡൈനിംഗ് ഏരിയയോട് സാമ്യമുള്ളതാണ് . അതിൽ സൺഷേഡുകൾ , കട്ട്ലറികൾ , ഒരു റഫ്രിജറേറ്റർ തുടങ്ങിയവ ഉണ്ട് . മൂന്ന് യൂണിറ്റുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.
മൂന്നാം സ്ഥാനത്ത് ബുഗാട്ടി ലാ വോയിറ്റർ നോയർ ആണ്. ഏകദേശം 1.5 ബില്യൺ ഡോളർ ആണ് ഈ കാറിന്‍റെ വില . ഫ്രഞ്ച് ഭാഷയിൽ കറുത്ത കാർ എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതൊരു കസ്റ്റം പ്രോജക്റ്റായിരുന്നു . 8.0L W16 എഞ്ചിനും ഉയർന്ന എയറോഡൈനാമിക് ഡിസൈനും ഇതിൽ ഉൾപ്പെടുന്നു. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു വ്യക്തിയാണ് ഈ കാറും വാങ്ങിയത് .
നാലാം സ്ഥാനത്ത് വരുന്നത് പഗാനി സോണ്ട എച്ച്പി ബാർചെറ്റയാണ് . ഏകദേശം 145 കോടി രൂപയാണ് വില . ഈ കാർ ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ് , മൂന്ന് യൂണിറ്റുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ . ലോകത്തിലെ ഏറ്റവും മനോഹരമായ കാറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ടോപ്‌ലെസ് ഓപ്പൺ റോഡ്‌സ്റ്ററാണ് ഇതിന്റെ വളഞ്ഞ ബോഡി ഡിസൈൻ .
ബുഗാട്ടി സെന്റോഡീസി ഈ പട്ടികയിലെ അവസാനത്തേതും എന്നാൽ വളരെ പ്രത്യേകതയുള്ളതുമായ കാറാണ് . ബുഗാട്ടിയുടെ ഐക്കണിക് EB110 നെ ആദരിക്കുന്നതിനായാണ് ഇത് സൃഷ്ടിച്ചത് . 10 യൂണിറ്റുകൾ മാത്രം നിർമ്മിക്കപ്പെടുന്ന ആധുനിക ഹൈപ്പർകാർ ആണിത്. ഏകദേശം 75 കോടി രൂപ ആണ് ഈ കാറിന്‍റെ വില . 8.0 ലിറ്റർ W16 എഞ്ചിൻ നൽകുന്ന ഈ കാർ വെറും 2.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും.