പ്രതിശ്രുതവരന്‍ ഗട്ടറില്‍ 'വീണു', രക്ഷകരായത് മോട്ടോര്‍ വാഹനവകുപ്പ്!

By Web TeamFirst Published Jul 23, 2019, 11:42 AM IST
Highlights

പ്രതിശ്രുതവരനെയും കൂട്ടരെയും റോഡിലെ കുഴി ചതിച്ചു. ഗട്ടറില്‍ വീണ് ടയറുകള്‍ പൊട്ടിയ വാഹനവുമായി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ വരനും സംഘത്തിനും ഒടുവില്‍ രക്ഷകരായെത്തിയത് മോട്ടോര്‍വാഹന വകുപ്പ്

പ്രതിശ്രുതവരനെയും കൂട്ടരെയും റോഡിലെ കുഴി ചതിച്ചു. ഗട്ടറില്‍ വീണ് ടയറുകള്‍ പൊട്ടിയ വാഹനവുമായി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ വരനും സംഘത്തിനും ഒടുവില്‍ രക്ഷകരായെത്തിയത് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍.

വിവാഹം ഉറപ്പിക്കാന്‍ ഹരിപ്പാട് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന പ്രതിശ്രുത വരനായ നൗഫലിനെയും സംഘത്തെയുമാണ് റോഡിലെ കുഴി ചതിച്ചത്. ചാലക്കുടിക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ രണ്ട് ടയറുകളും പൊട്ടിപ്പോയി. പരിചയമില്ലാത്ത സ്ഥലത്ത് എന്തുചെയ്യണമെന്നറിയാതെ സംഘം പകച്ചു നിന്നു. അതിനിടെയിലാണ് പട്രോളിംഗ് നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരള ടീം എത്തുന്നത്. കാര്യം അറിഞ്ഞപ്പോള്‍ എംവിഐയുടെ നേതൃത്വത്തിലുള്ള സംഘം സഹായ ഹസ്‍തം നീട്ടി. തുടര്‍ന്ന് ഉടന്‍ തന്നെ പഞ്ചര്‍ ഷോപ്പില്‍ നിന്നും മെക്കാനിക്കുകളെ എത്തിച്ച് വാഹനം കരകയറ്റി. 

എംവിഐയുടെയും സംഘത്തിന്‍റെ ഇടപെടല്‍ മൂലം പെട്ടെന്നു തന്നെ യാത്ര തുടരാന്‍ വരനും സംഘത്തിനും സാധിച്ചു. അതുകൊണ്ടു തന്നെ ചടങ്ങുകളെല്ലാം തടസമുണ്ടാകാതെ നടന്നെന്നും ഇവര്‍ പറയുന്നു. 

click me!