ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപാനം, യുവാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍പണി!

Published : Jun 10, 2019, 11:02 AM ISTUpdated : Jun 10, 2019, 11:11 AM IST
ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപാനം, യുവാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍പണി!

Synopsis

ബോളിവുഡ് ചിത്രങ്ങളിലേത് പോലെ കാറിന്‍റെ ഡോറില്‍ കയറിയിരുന്ന് മദ്യപിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈ: മദ്യലഹരിയിൽ ഓടുന്ന കാറിന്‍റെ ഡോറില്‍ കയറിയിരുന്ന് പരസ്യമായി മദ്യപിച്ചുകൊണ്ട് യാത്ര ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് ചിത്രങ്ങളിലേത് പോലെ മദ്യപിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് യുവാക്കൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. 

മുംബൈയിലെ ​ഗോവന്ദി സ്വദേശികളായ മുഹമ്മദ് ഷെയ്ക്ക് (20), സമീർ സാഹിബോൾ (20), അനസ് ഷെയ്ഖ് (19) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും രണ്ടാം വർഷ ബിരുദ വിദ്യാർഥികളാണ്. യുവാക്കൾ സഞ്ചരിച്ച കാർ പിൻ‌തുടർന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം വൈറലായ വീഡിയോയിൽ ബാന്ദ്ര സ്വദേശിയാണ് കാറിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞു. യുവാക്കൾ സഞ്ചരിച്ച കാറിന്റെ നമ്പർ പരിശോധിക്കുകയും കാർ ഉടമയെ കണ്ടെത്തുകയും ചെയ്തതോടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. തുടർന്ന് സംഭവത്തിൽ ഖർ പൊലീസ് കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി. എന്നാൽ ശാസന നൽകി യുവാക്കളെ ജാമ്യത്തിൽ കോടതി വിട്ടയക്കുകയായിരുന്നു. 

 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ