ന​ഗരം കീഴടക്കാൻ സൂപ്പർ ബൈക്ക്; ബ്രൂട്ടൈല്‍ 800 SCS അവതരിപ്പിച്ച് എം വി അഗസ്റ്റ

By Web TeamFirst Published Aug 2, 2020, 11:36 PM IST
Highlights

കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്‌റ്റോടെയുള്ള 798 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് എംവി അഗസ്റ്റ് ബ്രൂട്ടൈല്‍ 800ന്‍റെ ഹൃദയം. 

റ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ എം വി അഗസ്റ്റ ആഗോളതലത്തില്‍ ബ്രൂട്ടൈല്‍ 800 SCS പുറത്തിറക്കി. സ്‍മാർട്ട് ക്ലച്ച് സിസ്റ്റവുമായാണ് ഈ സ്ട്രീറ്റ്ഫൈറ്റർ വരുന്നത്. ഗിയറുകൾ മാറുന്നതിന് ഫുട്ട് ലിവർ ഉപയോഗിക്കേണ്ടതുണ്ടെങ്കിലും ക്ലച്ചിന്റെ ഉപയോഗം ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.

മോട്ടോര്‍സൈക്കിള്‍ നിര്‍ത്തുമ്പോള്‍ ക്ലച്ച് വിച്ഛേദിക്കപ്പെടും. പിന്നീട് റൈഡര്‍ ത്രോട്ടില്‍ നല്‍കുമ്പോഴും റെവ് ഉയരുകയും ചെയ്യുമ്പോള്‍ SCS വീണ്ടും ആക്ടീവാകുകയും ചെയ്യും. കൂടാതെ ബ്രൂട്ടാലെ 800 SCS ഉം സ്റ്റാന്‍ഡേര്‍ഡായി ടു-വേ ക്വിക്ക് ഷിഫ്റ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്‌റ്റോടെയുള്ള 798 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് എംവി അഗസ്റ്റ് ബ്രൂട്ടൈല്‍ 800ന്‍റെ ഹൃദയം. ഈ എഞ്ചിൻ 109 bhp കരുത്തും 83 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബ്രൂട്ടൈല്‍ 800ന് സാധിക്കും.

രണ്ട് പുതിയ പെയിന്റ് സ്‍കീമുകളില്‍ ബൈക്ക് ലഭ്യമാകും. ഏവിയോ ഗ്രേയ്‌ക്കൊപ്പം ഷോക്ക് പേൾ റെഡ്, ഡാർക്ക് മെറ്റാലിക് ഗ്രേ ഓപ്ഷനുകളുള്ള എഗോ സിൽവർ എന്നീ നിറങ്ങളാണ് ഇപ്പോൾ സ്ട്രീറ്റ്ഫൈറ്ററിൽ ഇടംപിടിച്ചിരിക്കുന്നത്.

click me!